വടകര : (vatakaranews.com) തെരുവുകളിൽ ആഘോഷം തീർത്ത് യുവത ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു , വടകരയിൽ ശൈലജ ടീച്ചറെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആയിരങ്ങൾ അണിചേർന്ന യുവജന റാലി വടകരയെ അക്ഷാരാർത്ഥത്തിൽ വീർപ്പുമുട്ടിച്ചു.


പാതയോരങ്ങളിൽ യുവതയുടെ മുന്നേറ്റം കാണാൻ വൻ ജനാവാലിയായിരുന്നു. പഴയ ബസ്റ്റാൻ്റ് അഞ്ച് വിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മഹാറാലി വടകര മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്ത യുവജന പ്രവാഹമായി മാറി.
ഇടത് പക്ഷയുവജനപ്രസ്ഥാനങ്ങളുടെ സംയുക്ത റാലിയാണ് വടകരയിൽ കരുത്തായത്.കേരളത്തിൻ്റെ ടീച്ചറമ്മ ഇനി വടകരക്ക് സ്വന്തം എന്ന് റാലിയിൽ മുദ്രാവാക്യങ്ങളായി.കടത്തനാടിൻ്റെ ഇടത് പക്ഷ കോട്ട തിരിച്ചുപിടിക്കാനും ശൈലജ ടീച്ചർക്ക്ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്നാണ് റാലിയിൽ ഉയർന്നത്.
#Celebrating #streets #Thousands #youth #rally #Vadakara