വടകര: (truevisionnews.com)എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു.


രാവിലെ 8.30 ന് മേപ്പയിൽ തെരുവിൽ നിന്നാരംഭിച്ച പര്യടനം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു.വടകരയിൽ ഇടതുപക്ഷ വിജയം ഉറപ്പാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു.
110 സബ് സ്റ്റേഷൻ,മാങ്ങോട്ട് പാറ,മുയിപ്ര,തട്ടോളിക്കര പാലിയേറ്റീവ് സെന്റർ എന്നിവിടങ്ങളിലെ സ്വീകരണം പൂർത്തിയായി.വേനൽ ചൂടിനെ അവഗണിച്ച് നിരവധിയായ ആളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത് വടകര നിയോജകമണ്ഡലം സെക്രട്ടറി ടി.പി.ബിനീഷ് മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.
രാത്രി 8 മണിക്ക് അരവിന്ദാഘോഷ് റോഡിൽ പര്യടനം അവസാനിക്കും.
#win #hearts #KKShailaja #Vadakara #progress