വടകര: (truevisionnews.com)നാട്ടുകാർ നൽകുന്ന സ്നേഹം താൻ അർഹിക്കുന്നതിലും കൂടുതലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. വടകരയിൽ വന്നിറങ്ങിയതു മുതൽ സ്നേഹംകൊണ്ട് പൊതിയുകയാണ് ഇവിടത്തുകാർ.


നിങ്ങൾ കൊണ്ട ഈ വെയിലിന് ഈ നാടിൻ്റെ തണലാവാൻ ഞാൻ ആഗ്രഹിക്കുന്നു. പൊള്ളുന്ന വെയിലിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലായിടത്തും അണിചേരുകയാണ്. നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിന് വാക്കിലൂടെ നന്ദി പറയാൻ ആവില്ല.
അത് ഞാൻ പ്രവൃത്തിയിലൂടെ തെളിയിക്കും - തിരുവള്ളൂരിൽ ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.
#More #This #Love #Deserves #ShafiParampil