വടകര: (vatakara.truevisionnews.com) കാർത്തികപ്പള്ളിയിൽ നടന്നു വരുന്ന ബാലവേദി വടകര മണ്ഡലം ദ്വിദിന ക്യാമ്പ് ഇന്ന് വൈകീട്ട് സമാപിച്ചു.


രാവിലെ നടന്ന 'അകം പുറം' എന്ന മനോജ് നാരായണന്റെ നാടക വർത്തമാനങ്ങൾ ഏറെ ആവേശത്തോടെ കുട്ടികൾ ഒന്നായി ആസ്വദിച്ചു.
മജീഷ്യൻ രാജീവ് മേമുണ്ട ഒരുക്കിയ 'മാജിക് ഫ്രെയിം' കുഞ്ഞുങ്ങൾക്ക് ഒത്തിരി ഇഷ്ടമായി.
വിവിധ സെഷനുകളിലായി വി.കെ ജോബിഷ്, ഷിനിൽ വടകര, ജാഫർ ചീക്കിലോട്, എം സുനിൽ കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
അജീഷ് മുചുകുന്ന് കുട്ടികളോടോത്ത് നാടൻ പാട്ടുകൾ പാടുകയും ആടുകയും ചെയ്യുന്നത് കാഴ്ചക്കാർക്ക് കൗതുകമായി. 'വരയും വർണ്ണവും' എന്ന സെഷനിൽ ശ്രീജിത്ത് വിലാതപുരം കുട്ടികളെ നിറക്കൂട്ടുകൾ കൊണ്ട് വിസ്മയം തീർക്കുകയായിരുന്നു.
ക്യാമ്പ് ഡയറക്ടർ രെനീഷ് ഓ.എം ഓരോ സെഷനുകളും സമയ ബന്ധിതമായി നിയന്ത്രിച്ചു. ഇന്ന് വൈകീട്ട് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് ഉദ്‌ഘാടനം ചെയ്തു.
ബാലവേദി ജില്ലാ കൺവീനർ അജയ് ആവള ബാലവേദി ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു.
ടി.സി നിഷ അധ്യക്ഷത വഹിച്ചു. എൻ എം ബിജു,ടി.പി റഷീദ്, മനോജ് താപു എന്നിവർ സംസാരിച്ചു. കെ.കെ രഞ്ജീഷ് സ്വാഗതവും ഒ .എം അശോകൻ നന്ദി പറഞ്ഞു.
#Avadhipookalam' #Balavedi #Vadakara #Mandal #concluded #two #day #camp