വടകര:(vatakara.truevisionnews.com) വടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി. വടകര മയ്യന്നൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവായ നന്ദനം മേപ്പാലത്ത് വീട്ടിൽ രാഹുൽ രാജിനെതിരെയും കുടുംബത്തിനെതിരെയുമാണ് പരാതി നൽകിയത്. വിവാഹസമയത്ത് വീട്ടുകാർ കൊടുത്ത സ്വർണാഭരണങ്ങൾ കുറവാണ് എന്ന് പറഞ്ഞ് ഭർത്താവും കുടുംബവും തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി യുവതി പരാതിയിൽ പറയുന്നു.


2024 ഏപ്രിൽ 24 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാർ കൊടുത്ത ഇരുപത്താറര പവൻ സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയതായും തിരിച്ച് കൊടുക്കാതെ വിശ്വാസ വഞ്ചന കാണിക്കുന്നതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
Dowry harassment in Vadakara