(vatakara.truevisionnews.com) മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ റിട്ട: അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ കെ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിലാണ് മരണം സംഭവിച്ചത്. ഭാര്യ: ശ്യാമള


മക്കൾ: പ്രഭാഷകനും കവിയുമായ മധു മോഹനൻ (റിട്ട. അധ്യാപകൻ, എം.ജെ.വി.എച്.എസ്.എസ് വില്യാപ്പള്ളി), മിനി (റിട്ട. ടീച്ചർ മന്ദത്ത് കാവ് യു.പി. സ്കൂൾ), കുഞ്ഞികൃഷ്ണൻ (എഞ്ചിനിയർ)
പത്മജ (റിട്ട. ടീച്ചർ എൻ.എം.യു.പി. സ്കൂൾ) കെ.കിഷോർ കുമാർ (റിട്ട. എക്സി എഞ്ചിനിയർ, പി.ഡബ്ല്യുഡി ) എന്നിവർ മരുമക്കളാണ്.
പ്രധാന കൃതികൾ : മഹാഭാരതം പുനർവായന രാമായണം നേർവായന (പഠനങ്ങൾ), നിഴലുകൾ (നോവൽ), ഋഷ്യശൃംഗൻ (കവിതാ സമാഹാരം), പുരാണനിഘണ്ടു.
ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വടകര ഡയറ്റിനു സമീപമുള്ള വീട്ടുവളപ്പിൽ
Renowned writer K. Kunjananthan Nair passes away