---
title: "പുരപ്പുറത്ത് 5 കിലോ വാട്ട് സൗരോര്‍ജ്ജം ; ചോറോട് സൗര പദ്ധതിക്ക് തുടക്കമായി"
english_title: " The 5 kW solar power project on the roof was the beginning of the Chorode solar project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20745/the-5-kw-solar-power-project-on-the-roof-was-the-beginning-of-the-chorode-solar-project"
published_at: "2022-01-14T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1298656a3b_solar project.jpg"
keywords: []
---

# പുരപ്പുറത്ത് 5 കിലോ വാട്ട് സൗരോര്‍ജ്ജം ; ചോറോട് സൗര പദ്ധതിക്ക് തുടക്കമായി

> **Lead Summary:** വടകര: വടകര സര്‍ക്കിള്‍ പരിധിയിലെ സൗര സബ്‌സിഡി പദ്ധതിയില്‍ ചോറോട് ഗ്രാമ പഞ്ചായത്തില്‍ സൗര പദ്ധതിക്ക് തുടക്കമായി. പടിഞ്ഞാറെ കണ്ടിയില്‍ (അയനം) വിജേഷിന്റെ വീട്ടില്‍ സ്ഥാപിച്ച 5 കിലോ വാട്ട് പ്ലാന്റ് കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: വടകര സര്‍ക്കിള്‍ പരിധിയിലെ സൗര സബ്‌സിഡി പദ്ധതിയില്‍ ചോറോട് ഗ്രാമ പഞ്ചായത്തില്‍ സൗര പദ്ധതിക്ക് തുടക്കമായി. പടിഞ്ഞാറെ കണ്ടിയില്‍ (അയനം) വിജേഷിന്റെ വീട്ടില്‍ സ്ഥാപിച്ച 5 കിലോ വാട്ട് പ്ലാന്റ് കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ചോറോട് പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ മധുസൂദനന്‍ ചോല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ . മനോജന്‍ പി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകര ഡിവിഷന്‍ എക്‌സികുട്ടീവ് എഞ്ചിനീയര്‍ മഹിജ കണ്‍സ്യൂമറെ പൊന്നാട അണിയിച്ചു.

ചോറോട് പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ മധുസൂദനന്‍ വടകര എക്‌സി. എഞ്ചിനീയര്‍ മഹിജ, എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

മുട്ടുങ്ങല്‍ സബ് ഡിവിഷണല്‍ അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുട്ടുങ്ങല്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് സജു സംഗീത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20745/the-5-kw-solar-power-project-on-the-roof-was-the-beginning-of-the-chorode-solar-project)