വടകര : (vatakara.truevisionnews.com)മണിയൂർ മങ്കര പ്രദേശത്ത് അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു.
ബുധനാഴ്ച പ്രഭാത നിസ്‌കാരത്തിന് പോവുകയായിരുന്ന കെ.കെ.സി.മൊയ്തീൻ, എ.കെ അബ്ദുറഹ്‌മാൻ, എൻ.കെ.അബ്ദുള്ള ഹാജി, വീട്ടിൽ മുറ്റമടിക്കുകയായിരുന്ന ജാസ്മിൻ,
പ്രഭാത സവാരിക്കിറങ്ങിയ അച്ചുതൻ എന്നിവർക്കാണ് കടിയേറ്റത്. രണ്ടു പേർക്ക് സാരമായ പരിക്കുണ്ട്. കടിയേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിലായി. തെരുവുനായകളെ നിയന്ത്രിക്കാൻ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
#Five #people #were #bitten #stray #dogs #Maniyur