---
title: "#Karuvancheribombardment | കരുവഞ്ചേരി ബോംബേറ് ;കോൺഗ്രസ് -  ആർഎംപിഐ   നേതാക്കൾ വീട്    സന്ദർശിച്ചു "
english_title: "#Karuvancheri #bombardment #Congress #RMPI #leaders #visit #house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211040/karuvancheri-bombardment-congress-rmpi-leaders-visit-house-new-update"
published_at: "2024-06-09T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665c48397318_gewd.jpg"
keywords: []
---

# #Karuvancheribombardment | കരുവഞ്ചേരി ബോംബേറ് ;കോൺഗ്രസ് -  ആർഎംപിഐ   നേതാക്കൾ വീട്    സന്ദർശിച്ചു 

> **Lead Summary:** **മണിയൂർ:[ **ബോംബേറ് ഉണ്ടായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു മുതുവീട്ടിലിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു മുതുവീട്ടിലിന്റെയും വീട് കോൺഗ്രസ് - ആർഎംപിഐ നേതാക്കൾ സന്ദർശിച്ചു.

## Article Content

**മണിയൂർ:[ **ബോംബേറ് ഉണ്ടായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു മുതുവീട്ടിലിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു മുതുവീട്ടിലിന്റെയും വീട് കോൺഗ്രസ് - ആർഎംപിഐ നേതാക്കൾ സന്ദർശിച്ചു.

സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ വളരെ പെട്ടെന്ന് തന്നെ പിടികൂടാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ടിപി വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് വടകരയിലെ യുഡിഎഫ് - ആർഎംപി പ്രവർത്തകർക്ക് നേരെ അക്രമത്തിന് കോപ്പ് കൂട്ടാൻ ആണെന്നും നേതാക്കൾ ആരോപിച്ചു.

കെപിസിസി മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ , ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പിസി ഷീബ, കോൺഗ്രസ് നേതാക്കളായ സി.ആർ സജിത്ത്, പ്രതീഷ് കോട്ടപ്പള്ളി, ശുഹൈബ് ഒന്തത്, സച്ചിൻ എന്നിവർ പാർട്ടി നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211040/karuvancheri-bombardment-congress-rmpi-leaders-visit-house-new-update)