Jun 10, 2024 08:15 AM

വടകര: മണിയൂർ കരുവഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് മണിയൂർ മണ്ഡലം പ്രസിഡണ്ട് വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെ നടന്ന ബോംബ് ആക്രമണം ആസൂത്രിതമാണെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽഉള്ള ഒരു പ്രത്യേക മാനസികാവസ്ഥയിലായ സിപിഎം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വടകര മണ്ഡലത്തിൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എം വേണു ആരോപിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരെ ബോംബ് ആക്രമണം ഉണ്ടായത് തെരഞ്ഞെടുപ്പിനു ശേഷം വടകര പാർലമെൻറ് മണ്ഡലത്തിൽ വ്യാപകമായ ആക്രമണംനടക്കുമെന്ന് പ്രചരണമാണ് ഉണ്ടായിരുന്നത്.


ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ, റൂറൽ എസ് പി, ഡിവൈഎസ്പി തുടങ്ങിയ ഉന്നത ഭരണകൂട സംവിധാനങ്ങൾ സർവ്വകക്ഷിയോഗം വിളിക്കുകയും മുഴുവൻ രാഷ്ട്രീയ പാർട്ടികളും വടകരയിൽ യാതൊരു പ്രശ്നവും ഉണ്ടാവാൻ പാടില്ല എന്ന് തീരുമാനമെടുക്കുകയും ,അത് ഫലം കാണുകയും ചെയ്തിട്ടുണ്ട്.

സിപിഐഎം മണ്ഡലത്തിൽ ഉടനീളം ആസൂത്രണം ചെയ്ത ബോംബ് ആക്രമണവും കലാപവും അതുകൊണ്ടുതന്നെ താൽക്കാലികമായി നിലക്കുകയായിരുന്നു. 

മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഇടതുപക്ഷ ജനാധിപത്യ മുന്നണി , ഐക്യജനാധിപത്യമുന്നണി ,എൻഡിഎ മുന്നണി എന്നിവയിൽപ്പെട്ട മുഴുവൻ രാഷ്ട്രീയ പാർട്ടികളും എടുത്ത തീരുമാനത്തിന് ഭംഗം വരുത്തിക്കൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് നേരെ ആക്രമണങ്ങൾ സംഘടിപ്പിച്ചുകൊണ്ട് സമാധാനത്തിന് ഭംഗം വരുത്തുകയാണ്.

അത് ആരായിരുന്നാൽ തന്നെയും തള്ളിപ്പറയാനും സർവ്വകക്ഷി തീരുമാനം നടപ്പിലാക്കാനും ഉള്ള ബാധ്യത മുഴുവൻ രാഷ്ട്രീയ പാർട്ടികളും കാണിക്കണം.അത്തരം അക്രമകാരികൾ സംരക്ഷിക്കുന്ന നിലപാട് യാതൊരു കാരണവശാലും ഉണ്ടാകാൻ പാടില്ല. മണിയൂർ കരുവഞ്ചേരിയിൽ ഭാഗ്യത്തിനാണ് ബോംബ് ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾക്കാതെ പോയത്.

ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ഉറങ്ങി കിടക്കുന്ന ജനവാതിലിന് നേരെയാണ് ബോംബറു ണ്ടായത്. സ്ഥാനം തെറ്റി പൊട്ടിയത് കൊണ്ട് മാത്രമാണ് ഗുരുതരമായ ദുരന്തത്തിൽ നിന്ന് ഒഴിവായിട്ടുള്ളത്.ഇതിനെതിരായി സ്വാഭാവികമായും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതിഷേധ പ്രകടനം നടക്കുകയും .എന്നാൽ യുഡിഎഫിന്റെ പ്രകടനത്തിൽ നിന്ന് കല്ലേറുണ്ടായി എന്ന കല്ലുവെച്ച നുണ പ്രചരിപ്പിച്ചുകൊണ്ട് സിപിഐഎം ജനങ്ങളെ കബളിപ്പിക്കുകയാണ്.

ബോംബറിൽ പരിക്ക് പറ്റിയ വീട്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയാണ് കള്ള കേസ് കൊടുത്തിരിക്കുന്നത് . പോലീസ് വണ്ടി കാവൽ ഇരിക്കുന്ന വീട്ടിൽ നിന്ന് യുവാക്കൾ ഇറങ്ങിപ്പോയി ബോംബെറിഞ്ഞു എന്ന അപഹാസ്യമായ രീതിയിലുള്ള വാദം ഉയർത്തിയാണ് കൗണ്ടർ കേസ് സൃഷ്ടിക്കുന്നത്.

പ്രതികളെ തള്ളിപ്പറയുന്നതിന് പകരം കൗണ്ടർ കേസുകൾ ഉണ്ടാക്കി അവരെ രക്ഷിക്കുന്നതിനുള്ള സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് സിപിഐഎം സ്വീകരിച്ചു വരുന്നത്.  എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.വേണു പ്രസ്താവിച്ചു.

മണിയൂർ കരുവഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ യുഡിഎഫ് ആർ എം പി ഐ നേതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രതികളെ പിടികൂടുന്നതുവരെ സമരപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും കെപിസിസി അംഗം ഡോ.സരിനുംആക്രമിക്കാൻ പെട്ട വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപുരാജ്, ആർഎംപിഐ ഏരിയ ട്രഷറർ ബിജിത്ത് ലാൽ ,വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.സി.ഷീബഎന്നിവർക്കൊപ്പമാണ് നേതാക്കൾ സന്ദർശനം നടത്തിയത്

#bomb #attack #RMPI #State #Secretary #MVenu #said #planned

Next TV

Top Stories