#vtmurali | വായനയിലൂടെ കുട്ടികളുടെ ഭാഷാശേഷിയോടൊപ്പം സാഹിത്യാഭിരുചി കൂടി വളർന്നു വരുന്നു -വി.ടി. മുരളി

#vtmurali | വായനയിലൂടെ കുട്ടികളുടെ ഭാഷാശേഷിയോടൊപ്പം സാഹിത്യാഭിരുചി കൂടി വളർന്നു വരുന്നു -വി.ടി. മുരളി
Jun 19, 2024 01:41 PM | By Sreenandana. MT

 വടകര:(vatakara.truevisionnews.com) വായനയിലൂടെ കുട്ടികളുടെ ഭാഷാശേഷിയോടൊപ്പം സാഹിത്യാഭിരുചി കൂടിയാണ് വളർന്നു വരുന്നതെന്ന് വി.ടി മുരളി അഭിപ്രായപ്പെട്ടു.വായന മറ്റുള്ളവരുടെ വികാരവിചാരങ്ങളെ അടുത്തറിയാനും അതിലൂടെ നല്ല മനുഷ്യനാവാനും വ്യക്തിയെ സ്വാധീനിക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ചോറോട് - മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ വായാനാ മാസാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം കൂടി പ്രസ്തുത വേദിയിൽ നിർവ്വഹിക്കപ്പെട്ടു.

പുസ്തക തൊട്ടിൽ, കിളിക്കൊഞ്ചൽ, നീർമാതളം പൂത്തപ്പോൾ, എന്റെ കിനാവുകൾ, സാഹിത്യ സല്ലാപം, കുഞ്ഞുകൈയിൽ ഒരു കുഞ്ഞ് പുസ്തകം, പ്രശ്നോത്തരി, നിറച്ചാർത്തിലൂടെ, ലൈബ്രറി സന്ദർശനം എന്നിങ്ങനെ ഒരു മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികൾക്ക് സ്കൂളിൽ തുടക്കം കുറിച്ചു.

എച്ച്. എം. കെ. ജീജ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിന് വിദ്യാരംഗം സാഹിത്യ വേദി കൺവീനർ ശ്രീരാഗ്, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ, ദിനാചരണ കമ്മറ്റി കൺവീനർ രമിത എന്നിവർ യോഗത്തിൽ സംസാരിച്ചു.

കുട്ടികളുടെ വൈവിധ്യമാർന്ന വിവിധ കലാ പരിപാടികൾ നടന്നു. സുബുലുസ്സലാം, അബുൾ ലെയിസ്, സോഫിയ, പങ്കജ,ശ്രീരാഗ് ആയഞ്ചേരി, അശ്വിൻ, ബിന്ദു, രേഷ്മ, ജിസ്ന ബാലൻ, സൗമ്യ പ്രസാദ്, ഷിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

#Through #reading, #children's #language #skills #literary #taste #grow #VT #Murali

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall