---
title: "#antidrugday | കടമേരി ആർ.എ. സി. ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "#Kadamari #RAC #Higher #Secondary #School #observed #Anti#Drug #Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215377/kadamari-rac-higher-secondary-school-observed-antidrug-day"
published_at: "2024-06-27T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d1e0e34e29_kadameri.jpg"
keywords: []
---

# #antidrugday | കടമേരി ആർ.എ. സി. ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **കടമേരി:[**ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

## Article Content

**കടമേരി:[**ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ലഹരി വിരുദ്ധ കയ്യൊപ്പ്, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നീ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.

ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി മാധ്യമപ്രവർത്തകനും അധ്യാപകനുമായ ആ൪.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

സൗഹൃദ കോഡിനേറ്റർ എ. ബീനകുമാരി, സ്കൗട്ട് ജില്ലാ അസിസ്റ്റൻറ് ഓർഗനൈസിംഗ് കമ്മീഷണർ എ൦.കെ മുഹമ്മദലി, എ൦ ഹാരിസ്, കെ. കെ മുഹമ്മദ് സലീം എന്നിവ൪ സംസാരിച്ചു.

സ്കൗട്ട് മാസ്റ്റർ സിറാജ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ റസിയ എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215377/kadamari-rac-higher-secondary-school-observed-antidrug-day)