---
title: "#sheejasasi | വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാകണം: ഷീജ ശശി "
english_title: "#Students #should  #breeding #grounds #goodness #SheejaSasi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215761/students-should-breeding-grounds-goodness-sheejasasi"
published_at: "2024-06-28T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667eb83a2e838_sheejaaa_mp.jpg"
keywords: []
---

# #sheejasasi | വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാകണം: ഷീജ ശശി 

> **Lead Summary:** **വടകര:[ **വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാ കാനുതകുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും, കേവലം വിജയികളെ സൃഷ്ടിച്ച്‌ വിപ്ലവം സൃഷ്ടിക്കലല്ല വിദ്യാഭ്യാസത്തിന്റെ ഉന്നത ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു.

## Article Content

**വടകര:[ **വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാ കാനുതകുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും, കേവലം വിജയികളെ സൃഷ്ടിച്ച്‌ വിപ്ലവം സൃഷ്ടിക്കലല്ല വിദ്യാഭ്യാസത്തിന്റെ ഉന്നത ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു.

പഠിത്തത്തിൽ പരാജയപ്പെട്ടുപോയവർ ജീവിത വിജയം നേടി വിപ്ലവം സൃഷ്ടിച്ച ചരിത്രം നമ്മുടെ മുന്നിലുള്ള ദൃഷ്ടാന്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

വടകര ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പി. ടി. എ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു.സി.എസ്.ഐ കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡി. ഇ. ഒ രേഷ്മ സമ്മാനദാനം നിർവഹിച്ചു.

റവ. മനോജ്‌ മാത്യു, പി. സജീവ് കുമാർ, ബിന്ദു എം. കെ, ഷാലിമ എം. എസ്, റൊണാൾഡ് വിൻസൻന്റ്, കെ. സജിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215761/students-should-breeding-grounds-goodness-sheejasasi)