---
title: "#PAmuhammadhriyas | മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് മന്ത്രി വിതരണം ചെയ്തു"
english_title: "#Minister #distributes #education #award #children #fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216115/minister-distributes-education-award-children-fishermen"
published_at: "2024-06-29T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66803bb5811dc_aaaaaaa.jpg"
keywords: []
---

# #PAmuhammadhriyas | മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് മന്ത്രി വിതരണം ചെയ്തു

> **Lead Summary:** **വടകര: [**മത്സ്യഫെഡ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മികവ് 2024' പരിപാടിയിൽ മത്സ്യ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

## Article Content

**വടകര: [**മത്സ്യഫെഡ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മികവ് 2024' പരിപാടിയിൽ മത്സ്യ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തിന് അനുസരിച്ചുള്ള നൂതന കോഴ്സുകൾ ഇവിടെ സാധ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് സംസ്ഥാന സർക്കാറെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

സമുദ്രപഠന മേഖലയിൽ രാജ്യത്താദ്യമായി ഒരു സർവകലാശാല തുടങ്ങിയത് കേരളത്തിലാണ്. ഇവിടത്തെ കോഴ്സുകളിൽ 20 ശതമാനം സീറ്റ് മത്സ്യ തൊഴിലാളികളുടെ മക്കൾക്കായി പ്രത്യേകം സംവരണം ചെയ്തിട്ടുണ്ട്.

മത്സ്യമേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ മന്ത്രി ശ്ലാഘിച്ചു. പരിപാടിയിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

മത്സ്യ ഫെഡ് ചെയർമാൻ ടി മനോഹരൻ, ഭരണസമിതി അംഗം വി കെ മോഹൻദാസ്, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ ടി വി, ഫിഷറീസ് അസി. രജിസ്ട്രാർ വിദ്യാധരൻ കെ, മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് ഇ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216115/minister-distributes-education-award-children-fishermen)