#KadameriMUPSchool | വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന് കടമേരി എം.യു.പി.സ്കൂൾ വാരാഘോഷ പരിപാടിക്ക് പ്രൗഢസമാപ്തി

#KadameriMUPSchool  |  വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന് കടമേരി എം.യു.പി.സ്കൂൾ വാരാഘോഷ പരിപാടിക്ക് പ്രൗഢസമാപ്തി
Jun 28, 2024 07:16 PM | By ADITHYA. NP

ആയഞ്ചേരി:(vatakara.truevisionnews.com) കടമേരി എം.യു.പി. സ്കൂൾ വായനാവാരാഘോഷത്തിന് പ്രൗഢമായ പരിസമാപ്തി കുറിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്.

ക്ലാസ് തല ലൈബ്രറി വിപുലീകരണം, വായനാ മൂലകൾ സജ്ജീകരിക്കൽ, സ്റ്റാഫ് ലൈബ്രറി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാഹിത്യ പ്രശ്നോത്തരി മത്സരം,

അമ്മ വായനക്കായി ലൈബ്രറി പുസ്തക വിതരണം, വിദ്യാർത്ഥികളുടെ ജന്മദിന ഉപഹാരമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സ്വീകരിക്കൽ തുടങ്ങി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നൂതനമായ പദ്ധതികളാണ് നടപ്പിൽ വരുത്തുന്നത്.

വാരാഘോഷ സമാപനവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും പ്രശസ്ത കവി സോമൻ കടലൂർ നിർവഹിച്ചു. കഥകൾ പറഞ്ഞും കവിത ചൊല്ലിയും നർമ്മത്തിൽ ചാലിച്ച അനുഭവങ്ങൾ പങ്കുവെച്ചും വിദ്യാർത്ഥികളുമായി സംവദിച്ചും സദസ്സിനെ വായനയുടെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തി.

രക്ഷിതാക്കൾക്കായി നടത്തിയ സാഹിത്യ പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും അമ്മ വായനക്കുള്ള ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെംബർ ടി.കെ. ഹാരിസ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ ടി.കെ.നസീർ, നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം എ.കെ. സുബൈർ, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, കെ. രതീഷ് ,എസ്. ആർ.ജി. കൺവീനർമാരായ പി. പ്രേംദാസ്, കെ.കെ.സഫീറ,

വിദ്യാരംഗം കൺവീനർ എൽ.ജി. നീതു, ലൈബ്രറി കമ്മിറ്റി കൺവീനർ പി.പി.എം. ജസ്മിന എന്നിവർ സംസാരിച്ചു.

#Kadameri MUP #School's #week #celebration #program #ends #with #bang #opening #new #avenues #reading

Next TV

Related Stories
#Vilyapallytown | ദുരിതം പേറി യാത്രക്കാർ : വില്യാപ്പള്ളി ടൗണിലെ റോഡ് തകർന്നു

Jun 30, 2024 11:11 PM

#Vilyapallytown | ദുരിതം പേറി യാത്രക്കാർ : വില്യാപ്പള്ളി ടൗണിലെ റോഡ് തകർന്നു

കാൽനട യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു വശത്തുകൂടി നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്...

Read More >>
#cherippoyill | ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 30, 2024 09:38 PM

#cherippoyill | ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

രാഷ്ട്രീയ മഹിളാ ജനതദൾ വില്ല്യപ്പള്ളി പഞ്ചായത്ത്‌ സെക്രട്ടറി സവിത...

Read More >>
#patharamatt| അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 30, 2024 09:17 PM

#patharamatt| അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന ചടങ്ങ് മേമുണ്ട ഹയർ സെക്കൻഡറി റിട്ടേർഡ് അധ്യാപകൻ കെ വിജയൻ ഉദ്ഘാടനം...

Read More >>
 #ShafiParambil | വിജയം അളക്കേണ്ട മാനദണ്ഡം വിജയികടന്നുവന്ന വഴികളാവണം- ഷാഫി പറമ്പിൽ എം.പി

Jun 30, 2024 05:10 PM

#ShafiParambil | വിജയം അളക്കേണ്ട മാനദണ്ഡം വിജയികടന്നുവന്ന വഴികളാവണം- ഷാഫി പറമ്പിൽ എം.പി

പരാജയങ്ങളുടെയും ദുരന്തങ്ങളുടെയും ഇന്നലെകളിൽ നിന്ന് വിജയത്തിലേക്ക് തളരാതെ കുതിക്കുകയെന്നതാവണം നമ്മുടെ...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 30, 2024 10:12 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories