---
title: "#Druguse | ലഹരിഉപയോഗം സാമൂഹ്യ വിപത്ത്- കെ. സേതുരാമൻ"
english_title: "#Drug #use #is #a #social #menace- #kSethuraman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215406/drug-use-is-a-social-menace-ksethuraman"
published_at: "2024-06-27T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d2d97766a8_sethuraman.jpg"
keywords: []
---

# #Druguse | ലഹരിഉപയോഗം സാമൂഹ്യ വിപത്ത്- കെ. സേതുരാമൻ

> **Lead Summary:** **കടിയങ്ങാട്:[**മാനവ വിഭവശേഷിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവണതയാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ സമൂഹത്തിൽ സംഭവിക്കുന്നതെന്നും,

## Article Content

**കടിയങ്ങാട്:[**മാനവ വിഭവശേഷിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവണതയാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ സമൂഹത്തിൽ സംഭവിക്കുന്നതെന്നും,

സാമൂഹിക പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദുവും ഭാവിതലമുറ ലക്ഷ്യ ബോധമില്ലാത്തവരായി മാറുന്നതിന്നു കാരണവും ലഹരിയാണെന്ന് ഉത്തര മേഖല പോലീസ് ഇൻസ്പക്ടർ ജനറൽ കെ.സേതുരാമൻ പറഞ്ഞു.

കൊലപാതകങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ആത്മഹത്യ, അപകടങ്ങൾ എന്നിവ അനുദിനം വർദ്ധിച്ചു വരുന്നതിൻ്റെ ഉറവിടം ലഹരിയുടെ ആസക്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

നാഷനൽ എൻ ജി ഓ കോൺഫഡറേഷനും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷട്ര ലഹരി വിരുദ്ധ ദിനാചരണം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മോഹനൻ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ടി ബാലകൃഷ്ണൻ, എൻ ജി ഓ ഡയരക്ടർ ബേബി കിഴക്കേ ഭാഗം ലയേൺസ് ക്ലബ്ബ് പ്രസിഡണ്ട് മധുസൂദനൻ,

പി. സുരേഷ് ബാബു, അഡ്വ.പി. ജാനകി, ടി.കെ.എ അസീസ്, യു. രാമചന്ദ്രൻ , വി. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീഷ് സ്റ്റാർസ്, ടി. സുജിത, ഷബീർ, നൂർജഹാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215406/drug-use-is-a-social-menace-ksethuraman)