---
title: " #CPI | ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ."
english_title: "#Resolve #defects #national #highway #construction #work- #CPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216541/resolve-defects-national-highway-construction-work-cpi"
published_at: "2024-07-01T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66829d9dbc6aa_shhaaarr2.jpg"
keywords: []
---

#  #CPI | ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

> **Lead Summary:** **വടകര:[**[ ]ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ വടകര മേഖലയിലെ റോഡ് യാത്രികർക്ക് നിരന്തരമായ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്.

## Article Content

**വടകര:[**[ ]ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ വടകര മേഖലയിലെ റോഡ് യാത്രികർക്ക് നിരന്തരമായ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്.

പ്രവൃത്തികൾ നടന്ന പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും പതിവായിരിക്കുകയാണ് . മൂരാട്, മുക്കാളി എന്നിവിടങ്ങളിൽ അപകടകരമായ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

അശാസ്ത്രീയമായ നിർമ്മാണം മൂലം പല സ്ഥലങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട് . ചോറോട് പെരുമന വയൽ ഭാഗത്ത് 25 ഓളം കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ് ദേശീയപാത നിർമ്മാണം നടത്തുന്ന കമ്പനിയുടെ എഞ്ചിനിയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങളിൽ തികഞ്ഞ നിസ്സംഗതയും ധിക്കാരപരമായ സമീപനവുമാണ് സ്വീകരിക്കുന്നത് .

വടകരയിലെ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി നിർമ്മാണ വസ്തുകൾ കമ്പനി അനധികൃതമായി കൈമാറിയത് വാർത്തയായിരുന്നു. പല സ്ഥലങ്ങളിലും സർവിസ്സ് റോഡിന് ആവശ്യമായ വീതി ഇല്ല എന്നതും ആക്ഷേപം ഉയർന്നിട്ടുണ്ട് .

ആയതിനാൽ ഈ കാര്യങ്ങൾ സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വികസനത്തിൻ്റെ മറവിൽ നടക്കുന്ന കൊള്ളരുതായ്മ അവസാനിപ്പിക്കണമെന്നും സി.പി ഐ വടകര മണ്ഡലം സെക്രട്ടറിയേറ്റ് അധികൃതരോട് ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216541/resolve-defects-national-highway-construction-work-cpi)