Jul 1, 2024 11:07 AM

വടകര: (vatakara.truevisionnews.com)വടകരക്കും മാഹിക്കുമിടയിൽ മുക്കാളിയില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീണത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി.

രാവിലെ പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്. ദേശീയപാത വികസനത്തിനു വേണ്ടി കുന്നിടിച്ചതിനെ തുടര്‍ന്ന് മതിയായ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് രാവിലെ എട്ടു മുതല്‍ ഇടിഞ്ഞ് തുടങ്ങി. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. വടകര-തലശേരി റൂട്ടില്‍ ഗതാഗതം താറുമാറായിരിക്കയാണ്.

കുഞ്ഞിപ്പള്ളി, കണ്ണൂക്കര, കൈനാട്ടി എന്നിവിടങ്ങളില്‍ നിന്നായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണിപ്പോൾ.

മികച്ച സംരക്ഷണ ഭിത്തിയാണ് ഒരുക്കിയതെന്നായിരുന്നു ദേശീയപാത അധികൃതരുടെ വാദം. ഇവിടെ, മൂന്ന് വീടുകൾ ഭീഷണിയിലാണുള്ളത്.

#Protection #collapsed #Vadakara #Mukali #National #Highway #Traffic #standstill

Next TV

Top Stories










News Roundup