---
title: "#KKRama | വടകര മേഖലയിലെ കടലാക്രമണം: നിയമസഭയിൽ അവതരിപ്പിച്ച് കെ.കെ രമ എം.എൽ.എ"
english_title: "#Sea #attack #Vadakara #region #KKRama #MLA #presented #assembly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216810/sea-attack-vadakara-region-kkrama-mla-presented-assembly"
published_at: "2024-07-02T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683f8ade7b58_KADAL.jpg"
keywords: []
---

# #KKRama | വടകര മേഖലയിലെ കടലാക്രമണം: നിയമസഭയിൽ അവതരിപ്പിച്ച് കെ.കെ രമ എം.എൽ.എ

> **Lead Summary:** **വടകര: **കാലവർഷം ശക്തിപ്പെട്ടതോടെ വടകര മേഖലയിലെ തീരപ്രദേശങ്ങൾ പലതും കടലാക്രമണ ഭീഷണിയിലാണ്.

## Article Content

**വടകര: **കാലവർഷം ശക്തിപ്പെട്ടതോടെ വടകര മേഖലയിലെ തീരപ്രദേശങ്ങൾ പലതും കടലാക്രമണ ഭീഷണിയിലാണ്.

പ്രത്യേകിച്ച് കുരിയാടി, പള്ളിത്താഴ, മുകച്ചേരി എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉള്ളത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഇപ്പോൾ ഒരു ജില്ലക്ക് അനുവദിച്ചിരിക്കുന്ന 25 ലക്ഷം എന്നത് അപര്യാപ്തമാണെന്നും കെ.കെ രമ എം.എൽ.എ നിയമസഭയിൽ പറഞ്ഞു.

ഹോട്സ്പോട്ടുകൾ കണ്ടെത്തിയാണ് കടലാക്രമണ ഭീഷണി പരിഹരിക്കുക എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

പതിനേഴര കിലോമീറ്ററോളം തീരദേശമുള്ള വടകര ഹോട്സ്പോട്ടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എം.എൽ.എ ചോദിച്ചു. എന്നാൽ നിലവിൽ വടകര ഹോട്സ്പോട്ട് അല്ലെന്നും നിലവിൽ 4.97 കോടിയുടെ നടന്നു വരുന്ന പ്രവർത്തനങ്ങൾ മാത്രമാണ് ഉള്ളതെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

ജില്ലകൾക്ക് അനുവദിച്ച തുക അപര്യാപ്തമാണെന്നും കൂടുതൽ അനുവദിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216810/sea-attack-vadakara-region-kkrama-mla-presented-assembly)