#KKrama | ദേശീയപാതയിലെ മണ്ണിടിച്ചിൽ ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ നടപടി ഉണ്ടാക്കാൻ പ്രത്യേക യോഗം വിളിച്ചു കെ.കെ രമ എം.എൽ.എ

#KKrama | ദേശീയപാതയിലെ മണ്ണിടിച്ചിൽ  ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ നടപടി ഉണ്ടാക്കാൻ പ്രത്യേക യോഗം വിളിച്ചു  കെ.കെ രമ എം.എൽ.എ
Jul 3, 2024 08:14 PM | By ADITHYA. NP

വടകര: (vatakara.truevisionnews.com)കാലവർഷം ശക്തിപ്പെട്ടതോടെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നിരന്തരം മണ്ണിടിയുന്ന വിഷയത്തിൽ ഇടപെട്ട് കെ.കെ രമ എംഎൽ.എ.

കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിഞ്ഞ മീത്തലെ മുക്കാളി, പാലയാട് നട തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി എം.എൽ. എ സന്ദർശനം നടത്തി.

അശാസ്ത്രീയ നിർമാണമാണ് മണ്ണിടിയാൻ കാരണമായത്. സന്ദർശനത്തിന് ശേഷം ആർ.ഡി.ഒ ഓഫിസിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും എം.എൽ.എ വിളിച്ചു ചേർത്തു.

വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാനുള്ള തീരുമാനങ്ങൾ യോഗം എടുത്തു. മണ്ണിടിഞ്ഞ സ്ഥലത്തിന് ഇരുവശവും അപകട നിലയിൽ കിടക്കുന്ന വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുത്ത് തട്ടുകളായി റീട്ടെയിൻ വാൾ നിർമിക്കണമെന്ന് സർക്കാരിലേക്ക് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു.

ഭൂമി ഏറ്റെടുക്കുന്ന പ്രാഥമിക നടപടികൾ പൂർത്തീകരിക്കാൻ ലാൻ്റ് അക്വിസിഷൻ തഹസിൽദാരെ ചുമതലപ്പെടുത്തി.ഭാവിയിൽ ഇത്തരം ഗുരുതരമായ അനാസ്ഥ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കമ്പനികൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനായുള്ള തീരുമാമെടുക്കാൻ സർക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

വെങ്ങളം മുതൽ അഴിയൂർ അണ്ടി കമ്പനി വരെയുള്ള സ്ഥലത്തെ സർവീസ് റോഡും ഓവുചാലും ഉടൻ ഗതാഗത യോഗ്യമാക്കും. ഈ കാര്യങ്ങൾ നടത്തുന്നതിനുള്ള ഭരണപരമായ സഹായങ്ങൾ ജില്ലാ ഭരണകൂടം നൽകുമെന്നും യോഗത്തിൽ തീരുമാനിച്ചു.

കെ. കെ രമ എം.എൽ.എ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്‌, അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.എം സത്യൻ, അഴിയൂർ പഞ്ചായത്ത്‌ അംഗം കെ. ലീല, ആർ.ഡി.ഒ അൻവർ സാദത്ത്, താഹസിൽ ദാർ, നാഷണൽ ഹൈവെ അതോറിറ്റി പ്രോജക്ട് ഡയരക്ടർ, എൽ.എ തഹസിൽദാർ, ഒഞ്ചിയം വില്ലേജ് ഓഫിസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

#KKRama #MLA #called #special #meeting #take #scientific #action #permanent #solution #landslides #national #highway

Next TV

Related Stories
#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

Oct 5, 2024 01:19 PM

#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം...

Read More >>
#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

Oct 5, 2024 12:59 PM

#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#CITU | ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി ഐ ടി യു വടകര

Oct 5, 2024 10:29 AM

#CITU | ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി ഐ ടി യു വടകര

ധർണ്ണ സി.പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News