Jul 5, 2024 01:40 PM

വടകര:(vatakara.truevisionnews.com) മക്കൾക്കു വായിക്കാൻ കഥകൾ എഴുതി അമ്മമാർ. അവ സമാഹരിച്ച് പുസ്തകമാക്കി കുട്ടികളുടെയും അമ്മമാരുടെയും സാന്നിധ്യത്തിൽ പ്രകാശനം. ഒപ്പം, സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വായനപക്ഷാചരണ സമ്മാനമായി ബാലസാഹിത്യപുസ്തകങ്ങളും.

അടച്ചുപൂട്ടലിൽനിന്നു രക്ഷിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത മുട്ടുങ്ങൽ എൽപി സ്‌കൂളിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപനമാണ് പുതുമകൊണ്ടു ശ്രദ്ധേയമായത്.

ദേശീയപാതാവികസനത്തിനായി കെട്ടിടം പൊളിച്ചതിനെത്തുടർന്ന് ഇല്ലാതാകുമെന്ന്ഉറപ്പിച്ച, ഒന്നരനൂറ്റാണ്ടു ചരിത്രമുള്ള മുട്ടുങ്ങൽ എൽപിഎസിലാണ് സർഗാത്മക ഇടപെടൽ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള എട്ടു വിദ്യാഭ്യാസവിദഗ്ഗർ അടങ്ങുന്ന അക്കാദമിക് കമ്മിറ്റിയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നതുംനടപ്പാക്കുന്നതും.

കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യവും പങ്കാളിത്തവും വർധിപ്പിക്കാനായി അടിക്കടിയുള്ള ക്ലാസ് പിടിഎ യോഗങ്ങൾ, വർക്ക്ഷോപ്പുകൾ, തിയേറ്റർ ക്യാമ്പുകൾ തുടങ്ങി പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായായിരുന്നു അമ്മമാരുടെ കഥയെഴുത്ത്. അമ്മമാരെ കുട്ടികളുടെ സർഗാത്മക പ്രവർത്തനത്തിന്റെ ഭാഗമാക്കുകയാണു ലക്ഷ്യം. പുസ്തകങ്ങൾ കൈമാറി വായിച്ച് നിരവധി പുസ്തകങ്ങളിലൂടെ കടന്നുപോവാനുള്ള അവസരം ഒരുക്കുന്ന പുസ്തകസമ്മാനപദ്ധതികുട്ടികളുടെ വായനാലോകം വിപുലപ്പെടുത്താനായി വിഭാവനം ചെയ്തതാണ്.

വായനയുമായി ബന്ധപ്പെട്ട് അനുബന്ധ പഠനപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂളിലെ ഒന്നാം ക്ലാസിലുള്ള 19 കുട്ടികളുടെ അമ്മമാരാണ് മക്കൾക്കായി കഥകൾ എഴുതാൻ മുന്നോട്ടുവന്നത്.

ആ കഥകൾ സമാഹരിച്ച പുസ്തകം സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിജീഷ് കെ.ടി.കെ. പുസ്തകം സ്വീകരിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും എൽപി പ്രായക്കാർക്കുള്ള ബാലസാഹിത്യപുസ്തകങ്ങളും സൊസൈറ്റി ചെയർമാൻ വിതരണം ചെയ്തു.

യുഎൽ റിസേർച്ച് ഡയറക്ടർ ഡോ. സന്ദേശ് ഇ. പ. അധ്യക്ഷനായ പരിപാടിയിൽ സ്കൂളിന്റെഅക്കാദമികകാര്യങ്ങൾ നോക്കുന്ന മടപ്പള്ളി ഗവ. ഹൈസ്‌കൂളിലെ മുൻ പ്രഥമാദ്ധ്യാപകൻ വി.പി.പ്രഭാകരൻ, എസ്.സിഇആർടി മുൻ റിസർച്ച് ഓഫീസർ കെ.ടി.ദിനേശ്, യുഎൽസിസിഎസ് ജിഎം (അഡ്മിൻ) കെ. പി. ഷാബു, ഹെഡ് മിസ്ട്രസ് റോഷിമ എം, അധ്യാപിക ബിന്യ കെ. പി. എന്നിവർ സംസാരിച്ചു.

മുൻ ഡയറ്റ് ഫാക്കൽറ്റിയും നാടകകാരനും പ്രഭാഷകനുമായ രാജൻ ചെറുവാട്ട് വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തതുതന്നെ അതിമനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കൊച്ചുകഥകളുടെ വായനാകാർഡുകൾകൊണ്ട് കുട്ടികളെ വായനയുടെ വിസ്മയലോകത്തേക്കു നടത്തിയാണ്.

ചിത്രങ്ങളോടുകൂടിയ കൊച്ചുകഥകൾ കുട്ടികൾ വായിച്ചാസ്വദിക്കുകയും നന്നായി വായിച്ചവതരിപ്പിക്കുകയും ചെയ്തു. വായനപക്ഷാചരണത്തിൽ പ്രശസ്ത ഇംഗ്ലിഷ് അധ്യാപകൻ പി.പി.രഘുനാഥൻ ഗെയിമുകളിലൂടെ ഇംഗ്ലീഷ് വായന പ്രോത്സാഹിപ്പിക്കാൻ നടത്തിയ പ്രവർത്തനവും ഏറെ കൗതുകം ഉണർത്തി.

'രാക്ഷസന്റെ പിടിയിൽ പെടാതെ രക്ഷപ്പെടുന്ന' കളിയിലൂടെ, പഠിക്കുകയാണെന്നേ തോന്നാതെ, കുട്ടികൾ നിത്യസന്ദർഭങ്ങളിൽ ആവശ്യമായ പലതരം ഇംഗ്ലീഷ് പദങ്ങൾ പരിചയപ്പെട്ടു. കൃത്രിമബുദ്ധിയുടെ ഇക്കാലത്തും ഭാവിയിലും ജീവിക്കാൻ എൽകെജി മുതൽതന്നെ കുട്ടികളെ പ്രാപ്തരാക്കുന്നതരം വിദ്യാഭ്യാസപ്രവർത്തനം ആവിഷ്ക്കരിക്കാൻ ഉരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിവരുന്ന പദ്ധതിയുടെ ഭാഗമായിരുന്നു സവിശേഷമായ വായനപക്ഷാചരണം.

#Mothers #wrote #stories #read #children #Patuvahi #Thandi #Mutungal #LP #School

Next TV

Top Stories










News Roundup