---
title: "അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത് "
english_title: " Azhiyoor included in the employment guarantee scheme Innovative cattle shed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21843/azhiyoor-included-in-the-employment-guarantee-scheme-innovative-cattle-shed"
published_at: "2022-01-20T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e948824766a_ayisha ummer.jpg"
keywords: []
---

# അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത് 

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം നിര്‍മ്മാണത്തിലുള്ള 7 കാലിത്തൊഴുത്തുകളില്‍ ആദ്യത്തേത് ഒമ്പതാം വാര്‍ഡ് കല്ലാമലയിലെ ടി.എം.ശ്രീമതിക്ക് അനുവദിച്ച കാലിത്തൊഴുത്താണ് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തത്.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം നിര്‍മ്മാണത്തിലുള്ള 7 കാലിത്തൊഴുത്തുകളില്‍ ആദ്യത്തേത് ഒമ്പതാം വാര്‍ഡ് കല്ലാമലയിലെ ടി.എം.ശ്രീമതിക്ക് അനുവദിച്ച കാലിത്തൊഴുത്താണ് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തത്.

125,000/ രൂപ ചെലവ് വരുന്ന കാലിത്തൊഴുത്ത് ചെങ്കല്ല് ജി ഐ പൈപ്പ് എന്നിവകൊണ്ട് 34 വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗിച്ചാണ് തൊഴുത്ത് നിര്‍മ്മിച്ചത്. 3 പശുക്കള്‍ സ്വന്തമായുള്ള ക്ഷീരകര്‍ഷകയാണ് ടി.എം.ശ്രീമതി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍ കെ.കെ.ജയചന്ദ്രന്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ കെ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴിലുറപ്പ് പദ്ധതിയില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നാളിതുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കോടി 25 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. 59 കുടുംബങ്ങള്‍ നൂറ് തൊഴില്‍ദിനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21843/azhiyoor-included-in-the-employment-guarantee-scheme-innovative-cattle-shed)