#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു
Jul 20, 2024 07:06 PM | By Jain Rosviya

വടകര :(vatakara.truevisionnews.com) ജൂലായ് 21 അന്താരാഷ്ട്ര ചാന്ദ്രദിനത്തിൻ്റെ ഭാഗമായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ISRO യുവശാസ്ത്രജ്ഞൻ അബി എസ് ദാസ് വിദ്യാർത്ഥികളുമായി സംവദിച്ചു.

കൊയിലാണ്ടി സ്വദേശിയായ അബി എസ് ദാസ് തിരുവനന്തപുരം ISRO യിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയാണ്.

ചാന്ദ്രയാൻ 2, 3 എന്നിവയുടെ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

ഇപ്പോൾ ഗഗൻയാൻ പ്രോജക്റ്റിലും, ന്യൂ ജനറേഷൻ ലോഞ്ച് വഹിക്കിളിൻ്റെ (NGLV) നിർമ്മാണത്തിലും പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികൾക്ക് ചാന്ദ്രയാൻ പ്രോജക്റ്റിനെക്കുറിച്ച് വിശദമായി ക്ലാസ്സ് എടുത്ത ഇദ്ദേഹം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

മേമുണ്ട സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്സ്, ചാന്ദ്ര മനുഷ്യൻ, അമ്പിളിപ്പാട്ടുകൾ, ചാന്ദ്രദിന കൊളാഷ്, റോക്കറ്റ് മാതൃക നിർമ്മാണം എന്നിങ്ങനെ നിരവധി പരിപാടികളാണ് സയൻസ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതൊക്കെ അടുത്ത ദിവസങ്ങളിൽ നടക്കും.

മേമുണ്ട സ്കൂൾ മൾട്ടി മീഡിയ ഹാളിൽ നടന്ന സംവാദ പരിപാടിക്ക് രാഗേഷ് പുറ്റാറത്ത് സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി ഭഗത് തെക്കേടത്ത് നന്ദിയും പറഞ്ഞു.

ഹെഡ്മാസ്റ്റർ പി കെ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ രമ്യ ആശംസകളും അർപ്പിച്ചു. 

#Lunar #Day #ISRO #Young #Scientist #interacts #with #students #of #Maymunda

Next TV

Related Stories
വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 08:48 PM

വടകര താലൂക്കുകളിലെ പട്ടയമേള നാളെ

വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
ആശങ്ക ഒഴിയാതെ; ചോറോട് അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസം, വലഞ്ഞ് നാട്ടുകാർ

Jul 14, 2025 06:14 PM

ആശങ്ക ഒഴിയാതെ; ചോറോട് അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസം, വലഞ്ഞ് നാട്ടുകാർ

വടകര ചോറോട് മേൽപ്പാലത്തിന് സമീപം ദേശിയ പാത നവീകരത്തിന്റെ ഭാഗമായുള്ള അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട്...

Read More >>
ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

Jul 14, 2025 02:19 PM

ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

കെ.കെ. കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു ...

Read More >>
ദുരിതം അകറ്റണം; പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്

Jul 14, 2025 01:40 PM

ദുരിതം അകറ്റണം; പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്

പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്...

Read More >>
മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

Jul 14, 2025 01:12 PM

മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ...

Read More >>
 ഭീമൻ കുഴികൾ; അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം

Jul 14, 2025 11:13 AM

ഭീമൻ കുഴികൾ; അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം

അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം...

Read More >>
Top Stories

News Roundup

//Truevisionall