Featured

#Compliment | പരിസ്ഥിതി മിത്രം; മണലിൽ മോഹനന് എഫാസ് വടകരയുടെ സ്നേഹാദരങ്ങൾ

News |
Jul 25, 2024 10:39 AM

വടകര : (vatakara.truevisionnews.com)സംസ്ഥാന സർക്കാരിൻ്റെ മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവ് മണലിൽ മോഹനനെ എഫാസ് വടകര നേതൃത്വത്തിൽ ആദരിച്ചു.

ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു ഉദ്ഘാടനം ചെയ്തു.

എഫാസ് വടകരയുടെ പുരസ്കാരം കെ. വി ശശിധരൻ സമ്മാനിച്ചു.

എൻ ചന്ദ്രൻ പൊന്നാട അണിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെ അനുമോദനങ്ങൾ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് നൽകി.

പരിപാടിയുടെ ഭാഗമായി 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ. പി ബിന്ദു, പി എം ലീന, പി പി ചന്ദ്രശേഖരൻ, കെ കെ ബിജുള, ടി കെ അഷറഫ് എന്നിവർ നൽകി.

പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഉള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം അതിൽ രാജന് നൽകി ബിപി ശൈലജ നിർവഹിച്ചു.

സാമൂഹ്യ സേവന രംഗത്തേക്ക് മണലിൽ മോഹനനെ കൈപിടിച്ചുയർത്തിയ വി കെ ബാലൻ, കെ ശ്രീധരൻ എന്നിവരെ മണലിൽ മോഹനൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ടി വി എ ജീലീൽ അധ്യക്ഷനായി.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പ്രൊഫ. കെ ശ്രീധരൻ, കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി യു എ ബിനി, വടകര നഗരസഭ മുൻ ചെയർമാൻ കെ ശ്രീധരൻ, ആർ ബാലറാം, പി കെ കൃഷ്ണദാസ്, വത്സലൻ കുനിയിൽ എന്നിവർ സംസാരിച്ചു.

സി വത്സകുമാർ സ്വാഗതവും ബാലകൃഷ്ണൻ കാനപ്പള്ളി നന്ദിയും പറഞ്ഞു.

വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ 'മധുരം മോഹനം പ്രകൃതി ഗീതിക' ഗാനസദസും ഉണ്ടായി.

അവാർഡ് തുക പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് നൽകാൻ ശാസ്ത്ര സാഹിത്യ പരിഷത്തിന് നൽകുമെന്ന് മറുപടി പ്രസംഗത്തിൽ മണലിൽ മോഹനൻ പറഞ്ഞു.

(പരസ്യം)

#ManalilMohanan #Ephas #Vadakara #Compliment

Next TV

Top Stories










News Roundup