---
title: "വൈ എം കുമാരന്റെ ഓര്‍മ്മ പുതുക്കി  സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍"
english_title: " Socialist activists renew the memory of YM Kumaran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22328/socialist-activists-renew-the-memory-of-ym-kumaran"
published_at: "2022-01-23T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed7d9cb022a_ljd photo.jpg"
keywords: []
---

# വൈ എം കുമാരന്റെ ഓര്‍മ്മ പുതുക്കി  സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍

> **Lead Summary:** **ഓര്‍ക്കാട്ടേരി:** ഏറാമലയിലെ പ്രമുഖ സോഷ്യലിസ്റ്റും ഏറാമല പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന വൈ.എം കുമാരന്റെ 4 ാമത് ചരമ വാര്‍ഷികദിനം സോഷ്യലിസ്റ്റ് കക്ഷികളായ എല്‍ജെഡിയും ജനതാദള്‍ എസ്സും ആചരിച്ചു. എല്‍ ജെഡി നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓര്‍ക്കാട്ടേരി:** ഏറാമലയിലെ പ്രമുഖ സോഷ്യലിസ്റ്റും ഏറാമല പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന വൈ.എം കുമാരന്റെ 4 ാമത് ചരമ വാര്‍ഷികദിനം സോഷ്യലിസ്റ്റ് കക്ഷികളായ എല്‍ജെഡിയും ജനതാദള്‍ എസ്സും ആചരിച്ചു. എല്‍ ജെഡി നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് പ്രസിഡന്റ് സഹജഹാസന്‍ അദ്ധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ.കെ മനോജ് കുമാര്‍, കെ.എം ബാലകൃഷ്ണന്‍, പ്രദീഷ് ആദിയൂര്‍, കിരണ്‍ജിത്ത് എന്നിവര്‍ സംസാരിച്ചു

** ഓര്‍ക്കാട്ടേരി: ** ജനതാദള്‍ എസ് നേതാവും മുന്‍ പഞ്ചായത്ത് മെമ്പറും ആയിരുന്ന വൈ എം കുമാരന്‍ അനുസ്മരണം ജനതാദള്‍ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തി.

പ്രദേശത്തെ പ്രമുഖ സംഘടന ആയ സൗഹൃദം കൂട്ടായ്മ യും ചടങ്ങില്‍ പങ്കാളികളായി. അഡ്വ : ലതിക ശ്രീനിവാസ് ന്റെ അധ്യക്ഷതയില്‍ ജനതാദള്‍ എസ് നേതാവ് ടി എന്‍ കെ ശശീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പി പി രതീശന്‍ മാസ്റ്റര്‍, എസ് വി ഹരിദേവ്, പ്രമോദ് കെ പി, ഒ കെ രാജന്‍, കെ കെ ബാബു, ലിജിന്‍ രാജ് കെ പി, പ്രേമന്‍ മമ്പള്ളി,പവിത്രന്‍, സി കെ കുഞ്ഞിരാമന്‍, സുമിത്ത്,ബൈജു,ദേവരാജന്‍ എന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22328/socialist-activists-renew-the-memory-of-ym-kumaran)