മണിയൂർ : (vatakara.truevisionnews.com)മണിയൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ തെളിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിനെ വരവേൽക്കാനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായാണ് സ്കൂളിൽ ദീപ ശിഖ റാലി നടത്തിയത്.
രാജ്യത്തിനു മാതൃകയാകുന്ന രീതിയിലാണ് പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൾ 11വരേ എറണാകുളം ജില്ലയിൽ നടത്താൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുള്ളത്.
ഒരോ നാലു വർഷം കൂടുംതോറും സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ആണ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
വാർഡഗം പ്രമോദ് മൂഴിക്കലിന്റെ ആദ്യക്ഷതയിൽ ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി ദീപ ശിഖ അത്ലറ്റുകൾക്ക് കൈമാറി.
ചടങ്ങിൽ സുനിൽ മുതുവന, എം ഷിംജിത്, ബ്രിജേഷ് വി പി, സജിത സി. കെ എന്നിവർ സംസാരിച്ചു.
പി ശ്രീജ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം വായിച്ചു.
#Olympics #Deepa #Shikha #Rally #was #held #Maniyur #Government #School