---
title: "എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് ;  കോടതി വിധിയെ സ്വാഗതം ചെയ്ത്  ഗോകുലം ഗോപാലന്‍"
english_title: "Gokulam Gopalan welcomes SNDP Election Court verdict"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22499/gokulam-gopalan-welcomes-sndp-election-court-verdict"
published_at: "2022-01-24T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eecf05282f5_GOKULAM GOPALAN.jpg"
keywords: []
---

# എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് ;  കോടതി വിധിയെ സ്വാഗതം ചെയ്ത്  ഗോകുലം ഗോപാലന്‍

> **Lead Summary:** വടകര :എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പുതിയ ആളുകളെ നിയമിച്ചാല്‍ നല്ലൊരു ഭരണമുണ്ടാവുമെന്ന പ്രതീക്ഷയുണ്ടന്നും ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

## Article Content

വടകര :എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പുതിയ ആളുകളെ നിയമിച്ചാല്‍ നല്ലൊരു ഭരണമുണ്ടാവുമെന്ന പ്രതീക്ഷയുണ്ടന്നും ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തില്‍ കഴിഞ്ഞ 15 കൊല്ലത്തോളമായി മാറ്റം വരുത്താനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും തന്നെ. ശ്രീനാരായണ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുന്നവര്‍ക്ക് ഏറെ സന്തോഷകരമായ വിധിയാണിതെന്നും സ്വാതന്ത്ര്യം കിട്ടിയ സന്തോഷമാണ് എല്ലാവര്‍ക്കും. ഭരിക്കുന്നവര്‍ക്കെതിരെ അഭിപ്രായം പറയുന്നവരെ പിരിച്ചുവിടുന്ന അവസ്ഥയാണ്.

വെള്ളാപ്പള്ളി നടേശന്‍ തന്റെ അധികാരത്തിലമര്‍ത്തിക്കൊണ്ടാണ് ഇത്രയും കാലം ഭരണം നടത്തിയത്. അതാണു വിധിയിലൂടെ തകിടം മറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍പോലെ തിരഞ്ഞെടുപ്പു നടത്തിയാല്‍ വെള്ളാപ്പള്ളി നടേശനു അടുത്തുവരാന്‍ പറ്റില്ല. അത്രയും ദുര്‍ഭരണമായിരുന്നു നടത്തിയിരുന്നത്.

അതിനു മാറ്റം വരുത്താന്‍ ശ്രമിക്കുന്നവരെയൊക്കെ അടിച്ചുപുറത്താക്കുന്ന രീതിയായിരുന്ന ഇതു വരെയെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22499/gokulam-gopalan-welcomes-sndp-election-court-verdict)