#accident | വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മരിച്ചവരെ തിരിച്ചറിഞ്ഞു

#accident |  വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മരിച്ചവരെ തിരിച്ചറിഞ്ഞു
Sep 4, 2024 10:14 AM | By ShafnaSherin

വടകര : (vatakara.truevisionnews.com)വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി (38) , കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്.

അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തിൽ മരിച്ച ജൂബി. അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്.

അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Two #killed #Kozhikode #Vadakara #mukkali #accident #dead #identified

Next TV

Related Stories
വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jul 13, 2025 01:08 PM

വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ...

Read More >>
 പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

Jul 13, 2025 12:23 PM

പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

എടോടിയിൽ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ...

Read More >>
യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

Jul 13, 2025 10:13 AM

യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ...

Read More >>
മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2025 09:41 AM

മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

പാലയാട് നമ്പർ വൺ എൽപി സ്‌കൂളിൽ കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
മണിയൂരിൽ  സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

Jul 12, 2025 06:38 PM

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ...

Read More >>
'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

Jul 12, 2025 05:29 PM

'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി...

Read More >>
Top Stories

News Roundup

//Truevisionall