---
title: "#Sankarannambiartrust | സഹായഹസ്തം; ചോറോട് നിർധനരോഗികൾക്ക് ഓണക്കോടിയും കിറ്റും നൽകി ശങ്കരൻ നമ്പ്യാർ ട്രസ്റ്റ്"
english_title: "#Sankaran #Nambiar #Trust #has #given #onakkodi #kit #rice #poor #patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235245/sankaran-nambiar-trust-has-given-onakkodi-kit-rice-poor-patients"
published_at: "2024-09-13T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3c483bde15_shankaran_nambyar_trust.jpg"
keywords: []
---

# #Sankarannambiartrust | സഹായഹസ്തം; ചോറോട് നിർധനരോഗികൾക്ക് ഓണക്കോടിയും കിറ്റും നൽകി ശങ്കരൻ നമ്പ്യാർ ട്രസ്റ്റ്

> **Lead Summary:** **ചോറോട്: **ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത കിടപ്പു രോഗികളിലെ പാവപ്പെട്ട രോഗികൾക്ക് ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ് വടകര ഓണക്കോടിയും കിറ്റും നൽകി.

## Article Content

**ചോറോട്: **ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത കിടപ്പു രോഗികളിലെ പാവപ്പെട്ട രോഗികൾക്ക് ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ് വടകര ഓണക്കോടിയും കിറ്റും നൽകി.

ചാനൽ ശൃംഖലയിലെ ചാനലായ സ്റ്റാർ ഇന്ത്യയുടെ ചെയർമാൻ കെ.മാധവന്റെ പിതാവിൻ്റെ പേരിലുള്ള ട്രസ്റ്റാണ് വർഷങ്ങളായ് തെരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ഓണക്കോടിയും കിറ്റും നൽകുന്നത്.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് സെക്രട്ടറി പി.സി. ബാലറാം (ബാബു) അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവേരി, കെ.ശ്രീധരൻ നമ്പ്യാർ, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫിസർ ഡോ.ബിജു നേഷ്, സി ഡി എസ് ചെയർപെഴ്‌സൺ കെ. അനിത, പാലിയേറ്റിവ് നഴ്‌സ് സജിന കെ.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235245/sankaran-nambiar-trust-has-given-onakkodi-kit-rice-poor-patients)