അഴിയൂർ: (vatakara.truevisionnews.com)ചോമ്പാൽ പ്രദേശത്ത് സാന്ത്വന രംഗത്ത് സജീവസാന്നിധ്യമായിരുന്ന ചൈത്രം ബാബുവിന്റെ രണ്ടാം ഓർമ്മ ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പി പി സുകുമാരൻ സ്മരണ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
അനുസ്മരണ സദസ്സ് അഴിയൂർ ഗ്രാമ പഞ്ചായത്ത് . അംഗം റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. മുക്കാളി എൽ പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ കനിവ് പ്രസിഡണ്ട് പി കെ പവിത്രൻ അധ്യഷത വഹിച്ചു.



പ്രമോദ് മാട്ടാണ്ടി , പി കെ പ്രീത , കെ പി വിജയൻ , എൻ വി അഫ്നാസ് , പ്രദീപ് ചോമ്പാല, പി കെ പ്രകാശൻ , വി പി സനൽ,, നിജിൽ ലാൽ എന്നിവർ സംസാരിച്ചു . തുടർന്ന് വടകര ഫയർ ആൻ്റ് സേഫ്റ്റി അപകട ബോധവത്കരണവും രക്ഷാപ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസ്സ് നടത്തി
Chaitram Babu memorial organized in chompal