---
title: "#reunion | ഫോർട്ട് കുടുംബസംഗമം സർഗാലയയിൽ"
english_title: "#Fortfamily #reunion #Sargalaya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236618/fortfamily-reunion-sargalaya"
published_at: "2024-09-19T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec012cb2d34_image__copy.jpg"
keywords: []
---

# #reunion | ഫോർട്ട് കുടുംബസംഗമം സർഗാലയയിൽ

> **Lead Summary:**  **വടകര :[**ഫോറം ഓഫ് റിട്ട: ട്രഷറി എംപ്ളോയീസ് ( ഫോർട്ട്) കുടുംബസംഗമം ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജിൽ ആരംഭിച്ചു.

## Article Content

 **വടകര :[**ഫോറം ഓഫ് റിട്ട: ട്രഷറി എംപ്ളോയീസ് ( ഫോർട്ട്) കുടുംബസംഗമം ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജിൽ ആരംഭിച്ചു.

ഫോർട്ട് പ്രസിഡൻ്റ് അഡ്വ.ശശിധരൻ മുടിപ്പിലാവ് അധ്യക്ഷനായി. സെക്രട്ടറി കെ.ബാലകൃഷ്ണൻ കോവൂർ മാർഗ്ഗരേഖ അവതരിപ്പിച്ചു.

ലോകസഞ്ചാരി എൻ.ജെ. ജയിംസ്, എഴുത്തുകാരൻ ബാലചന്ദ്രൻ പുതുക്കുടി, സാംസ്കാരിക പ്രവർത്തകരായ ടി.എ. ഖുറേഷി, എം.എ.ജോൺസൺ, എ. വേലായുധൻ,ടി. എം. ബാലകൃഷ്ണൻ, രാജൻ മണാശ്ശേരി,ജോർജ് കൊളോണി, അബ്ദുൽ ഖാദർ താമരശേരി, കേരളവർമ്മ രാജ ,വൈസ് പ്രസിഡൻ്റ് ഉഷാ രാജലക്ഷ്മി സംസാരിച്ചു.

ഗായകരായ ദാസൻ പുൽപ്പറമ്പിൽ, സിന്ധ്യ വി.നെറ്റോ, ഷക്കീല പാവങ്ങാട്, വേണു മിഴി , പി . സബിത നടുവണ്ണൂർ , ഒ . കെ . ബാലകൃഷ്ണൻ, പെൻഷൻ പേയ്മെൻ്റ് സബ്ട്രഷറി സൂപ്രണ്ട് എ. രമേഷ് കുമാർ എന്നിവർ കലാവതരണങ്ങൾ നടത്തി.

മുൻ ജില്ലാ ട്രഷറി ഓഫീസർമാരായ പി.എം ഗംഗാധരൻ, അലവിക്കുട്ടി, പി.ചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യം വലിയ ഊർജം നല്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236618/fortfamily-reunion-sargalaya)