#Nirmathalakalam | ദൃശ്യാവിഷ്കാരത്തിന് ഒരുങ്ങി നീർമാതളക്കാലം; ഇന്നു വടകരയിൽ

#Nirmathalakalam | ദൃശ്യാവിഷ്കാരത്തിന്  ഒരുങ്ങി നീർമാതളക്കാലം; ഇന്നു വടകരയിൽ
Sep 21, 2024 12:19 PM | By ShafnaSherin

 വടകര; (vatakara.truevisionnews.com)നൃത്തകലയിൽ പരമ്പരാഗത ശൈലീ സമ്പ്രദായങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സർഗാത്മകവും പുരോഗമനപരവുമായ ചിന്താസരണികളെ കോർത്തിണക്കി അരങ്ങിനെ ഭാവസാന്ദ്രമാക്കുന്ന മികച്ച നർത്തകിയാണ് റിയാ രമേശ്.

നൃത്ത കലയെ ജീവിതസപര്യയാക്കിയ കലാകാരി റിയാരമേശ് മലയാളത്തിൻറ അഭിമാനമായ കഥാകാരി മാധവികുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കി "നീർമാതളക്കാലം" ദൃശ്യാവിഷ്കാരത്തിന് ഒരുങ്ങുന്നു.

https://youtube.com/shorts/ys6MiC6RyEo?si=6bzHjl6MZhPqa2I5

എംവി ലക്ഷമണന്റെ രചനയിൽ പ്രേംകുമാർ വടകര സംഗീത മൊരുക്കുന്നു. ത്രിനേത്ര സെൻറർ ഫോർ പെർഫോമിങ്ങ് ബാനറിലാണ് ഇന്ന് വൈകിട്ട് 5ന് വടകര ടൗൺഹാളിൽ നീർമാതളക്കാലം ദൃശ്യ വിരുന്നു അരങ്ങേറുക.

റിയരമേശിനോടൊപ്പം ത്രിനേത്ര സെന്റർ ഫോർ പെർഫോമിംങ് ആർട്സിലെ നർത്തകികളുംചുവടുവെക്കും. "ഇനിയൊരു ജന്മം കിട്ടുകയാണെങ്കിൽ ഞാൻ എല്ലാ രാത്രിയിലും നക്ഷത്രങ്ങൾക്കിടയിൽ കിടന്നു മാത്രം ഉറങ്ങും.

മാൻപേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തിൽ ഞാൻ താമസിക്കും. വെയിൽ പൊള്ളുന്ന നിമിഷംവരെ ഞാൻ നദിയിൽ നീന്തുകയും മഞ്ചലിലെന്നപോലെ മലർന്നു കിടക്കുകയും ചെയ്യും.സുഗന്ധികളായ പൂക്കളും ദളങ്ങളും മാവിന്റ തളിരും വിരിച്ച് ആ ശയ്യയിൽ കിടക്കും.

എന്റെ വിയർപ്പിന് വാടിയ പൂക്കളുടെഗന്ധമുണ്ടാവും.എന്റെ ഉമിനീരിന് കറുകപ്പല്ലിന്റെ മണവും." അസാധാരണവും ഉദ്വേഗ ഭരിതവുമായ മാധവിക്കുട്ടിയുടെ പ്രണയാതുരമായ ജീവിതത്തിന്റെയും എഴുത്തിന്റെയും ലോക സഞ്ചാരത്തെ നടനാനുഭൂതിയുടെ നവ്യാനുഭവമായി തീർക്കുകയാണ് റിയാ രമേശിന്റെ 'നീർമാതളക്കാലം" നൃത്താവിഷ്ക്കാരത്തിലെ നിരവധി മുഹൂർത്തങ്ങൾക്ക് രംഗഭാഷയൊരുക്കുന്നത് പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനാണ്.

റിയാരമേശ് എന്ന സർഗ്ഗധനയായ നർത്തകി തലശ്ശേരി നൃത്താജ്ഞലിദിവാകരന്റെ ശിക്ഷണത്തിലാണ്നൃത്ത പഠനം ആരംഭിച്ചത്‌. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ നൃത്തഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി.

നൃത്ത വിഭാഗത്തിൽ 2012 ഡിസംബറിൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയെ പരിപാടിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിൽ നൃത്തം അവതരിപ്പിച്ചു.

കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺകലോത്സവത്തിൽ കലാതിലകപ്പട്ടത്തിന് അർഹയായി. 2014ൻ കേരള നടനത്തിൽ ഗുരു ഗോപിനാഥ് യുവകലാ പ്രതിഭാ പുരസ്കാരത്തിന് അർഹയായി.

തൃശ്നാപള്ളിഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം നേടി. കണ്ണൂർ സർവ്വകലാശാലയുടെ കലോത്സവത്തിൽ രണ്ടുവർഷം കേരള നടനത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനത്തിന് അർഹയായി.

കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദംനേടി. പ്രധാന വാർത്തകൾ ഒരിക്കൽ കൂടി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും ഇന്റർനാഷണൽഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുകയും ചെയ്തു.

"സ്നേഹം നഷ്ട്പെട്ട ജീവിതങ്ങൾ, ഇലകളും ശിഖരവും നഷ്ട്പ്പെട്ട മരങ്ങൾ മാത്രമാന്നെന്ന്, മാധവിക്കുട്ടി ഓർമ്മിപ്പിച്ചത്, നമുടെ ഉള്ളിലെ നീർമാതാളക്കാലത്തിന്റെ വീണ്ടെടുപ്പിന് കൂടിയാവാം.

#Nirmathalakalam #Ready #visual #expression #Today #Vadakara

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 21, 2024 03:46 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ആറാം മാസം പിറന്ന കുഞ്ഞിന് പാർകോ-നിയോബ്ലിസ് രക്ഷയായി

Sep 21, 2024 03:22 PM

#Parco | ആറാം മാസം പിറന്ന കുഞ്ഞിന് പാർകോ-നിയോബ്ലിസ് രക്ഷയായി

പാർകോയിലെ ലെവൽ-3 എൻ ഐ സി യു സംവിധാനമാണ് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും പൂർണ്ണ ആരോ​ഗ്യത്തിലേക്ക് നയിക്കാനും കാരണമായത്....

Read More >>
#bookrelease | വടകരയിൽ സഹപാഠികളുടെ സംഗമം പുസ്‌തക പ്രകാശന വേദിയായി

Sep 21, 2024 03:14 PM

#bookrelease | വടകരയിൽ സഹപാഠികളുടെ സംഗമം പുസ്‌തക പ്രകാശന വേദിയായി

നഗരസഭാ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷത...

Read More >>
#ShotFilm | ബഷീറിൻ്റെ ആനപ്പൂട; താഴെകളരി യു.പി യുടെ ഷോട്ട് ഫിലിമിന് ഒന്നാം സ്ഥാനം

Sep 21, 2024 12:29 PM

#ShotFilm | ബഷീറിൻ്റെ ആനപ്പൂട; താഴെകളരി യു.പി യുടെ ഷോട്ട് ഫിലിമിന് ഒന്നാം സ്ഥാനം

ബഷീറിൻ്റെ ആനപ്പൂട എന്ന ചെറുകഥയാണ് ഷോർട് ഫിലിമിന്...

Read More >>
#protest  |  പ്രതിഷേധ ധർണ; വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ എസ്ഡിപിഐ

Sep 21, 2024 11:49 AM

#protest | പ്രതിഷേധ ധർണ; വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ എസ്ഡിപിഐ

വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ...

Read More >>
Top Stories