മണിയൂർ: (vatakara.truevisionnews.com)മണിയൂർ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡിലെ പതിയാരക്കര സെൻ്ററിലെ പ്രധാന റോഡുകളിലൊന്നായ കുളമുള്ളതിൽമുക്ക് -നടു വയൽ റോഡിനെ മന്ദത്ത്കാവ് ക്ഷേത്രം ഉപ്പന്തോടി റോഡുമായി ബന്ധിപ്പിക്കുന്നതിന്, ജനകീയ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങി.
പതിയാരക്കര കോഴി കുളങ്ങര ഭാഗം, ഉപ്പന്തോടി താഴ -ചാത്തോത്ത് ഭാഗം, മുതലോളി ഭാഗം വരുന്ന പ്രദേശവാസികൾ പ്രയോജനപ്പെടുന്ന ഗതാഗത മാർഗമാണ് റോഡുകളുടെ ബന്ധിപ്പിക്കലിലൂടെ സാധ്യമാകുന്നത്.
പ്രദേശ വാസികളുടെ യോഗത്തിൽ വാർഡ് മെമ്പർ എം.കെ പ്രമോദ് അധ്യക്ഷനായി.
സി.പി മുരളീധരൻ, കെ.പി ദിനേശൻ, സുനിൽ എം, പി.വി രാധാകൃഷ്ണൻ, യു.പി മുരളീധരൻ എന്നിവർ സംസാരിച്ചു.
ടി.കെ രാഘവൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എം .കെ പ്രമോദ് വാർഡ് മെമ്പർ രക്ഷാധികാരികൾ, കെ. പി ദിനേശൻ ചെയർമാൻ, സി.പി മുരളീധരൻ കൺവീനർ, പി.കെ. രവീന്ദ്രൻ ഖജാൻജി എന്നിവർ ഭാരവാഹികളായി ജനകീയ കമ്മറ്റി രൂപീകരിച്ചു.
#People #Committee #has #been #formed #connect #main #roads #Maniyur #Grama #Panchayath