#SDPI | നിവേദനം സമർപ്പിച്ചു; മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കുക -എസ്. ഡി. പി. ഐ

#SDPI | നിവേദനം സമർപ്പിച്ചു; മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കുക -എസ്. ഡി. പി. ഐ
Oct 10, 2024 11:56 AM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com) എരപുരം ( മുട്ടുങ്ങൽ മീത്തലങ്ങാടി) ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകണ്ട് എസ് ഡി പി ഐ ചോറോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ ഇ കെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ മാസ്റ്റർക് നിവേദനം സമർപ്പിച്ചു.

തീരദേശ പ്രദേശമായ മുട്ടുങ്ങലിലും സമീപ പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയും മാങ്ങാട്ട് പാറയിലും പോവേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർക്ക് മുട്ടുങ്ങൽ ഹെൽത്ത്‌ സെന്ററിൽ ഡോക്ടർ സേവനം ലഭ്യമാവുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും. 

ആരോഗ്യകേന്ദ്രം പണിതിട്ട് വർഷങ്ങളായിട്ടും ഡോക്ടർ സേവനം ലഭ്യമാക്കാൻ സാധിക്കാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്. 

 ജീവിത ചിലവുകൾ നാൾകുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ സൗജന്യ ചികിത്സ സാധാരണക്കാർക്ക് ഉറപ്പ് വരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. 

മുട്ടുങ്ങൽ ഹെൽത്ത്‌ സെന്ററിൽ ഡോക്ടറെ നിയമിച്ചു കൊണ്ട് സാധാരണക്കാരുടെ ചികിത്സാ പ്രശ്നം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. 

എസ് ഡി പി ഐ ചോറോട് പഞ്ചായത്ത്‌ സെക്രട്ടറി സിദ്ധീഖ് പള്ളിത്തായ, ആസിഫ് ചോറോട്, ശഹീം മീത്തലങ്ങാടി,അഫ്രീദ് ചോറോട് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

#Provide #doctor #service #Muttungal #Meethalangadi #Dispensary #SDPI

Next TV

Related Stories
ഔഷധക്കഞ്ഞി വിതരണം; പന്ത്രണ്ട് വർഷം പൂർത്തീകരിച്ച് മാതൃകയായി മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ

Aug 1, 2025 03:01 PM

ഔഷധക്കഞ്ഞി വിതരണം; പന്ത്രണ്ട് വർഷം പൂർത്തീകരിച്ച് മാതൃകയായി മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ

സ്കൂൾ കുട്ടികൾക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി മാതൃക സൃഷ്ടിച്ച് ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ സൗത്ത് യു.പി...

Read More >>
എൽ ഡി എഫ് പ്രക്ഷോഭത്തിലേക്ക്; ആയഞ്ചേരിയിൽ റോഡ് ഫണ്ട് വിതരണത്തിലെ വിവേചനത്തിനെതിരെ പ്രതിഷേധം

Aug 1, 2025 12:48 PM

എൽ ഡി എഫ് പ്രക്ഷോഭത്തിലേക്ക്; ആയഞ്ചേരിയിൽ റോഡ് ഫണ്ട് വിതരണത്തിലെ വിവേചനത്തിനെതിരെ പ്രതിഷേധം

എൽ ഡി എഫ് പ്രക്ഷോഭത്തിലേക്ക്; ആയഞ്ചേരിയിൽ റോഡ് ഫണ്ട് വിതരണത്തിലെ വിവേചനത്തിനെതിരെ...

Read More >>
വടകര ഡയറ്റിന്റെ പഴയ കെട്ടിടവും മതിലും പുനര്‍നിര്‍മിക്കണം; മന്ത്രിക്ക് നിവേദനം നല്‍കി കെ.കെ രമ എം എൽ എ

Aug 1, 2025 12:12 PM

വടകര ഡയറ്റിന്റെ പഴയ കെട്ടിടവും മതിലും പുനര്‍നിര്‍മിക്കണം; മന്ത്രിക്ക് നിവേദനം നല്‍കി കെ.കെ രമ എം എൽ എ

വടകര ഡയറ്റിന്റെ പഴയ കെട്ടിടവും മതിലും പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി കെ.കെ രമ എം എൽ എ...

Read More >>
ഓട്ടം നിർത്തി; 'കണ്ടക്ടറെ മർദ്ദിച്ച പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണം', വടകര താലൂക്കിൽ ബസ് സമരം

Aug 1, 2025 11:25 AM

ഓട്ടം നിർത്തി; 'കണ്ടക്ടറെ മർദ്ദിച്ച പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണം', വടകര താലൂക്കിൽ ബസ് സമരം

കണ്ടക്ടറെ മർദ്ദിച്ച പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വടകര താലൂക്കിൽ ബസ് സമരം...

Read More >>
മുരാട്-അഴിയൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം -യു.ഡി.എഫ്.-ആർ.എം.പി. ജനകീയ മുന്നണി

Aug 1, 2025 11:20 AM

മുരാട്-അഴിയൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം -യു.ഡി.എഫ്.-ആർ.എം.പി. ജനകീയ മുന്നണി

മുരാട്-അഴിയൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: യു.ഡി.എഫ്.-ആർ.എം.പി. ജനകീയ മുന്നണി...

Read More >>
കന്യാസ്ത്രീകളെ വിട്ടയക്കണം; വടകരയിൽ സിപിഐ പ്രതിഷേധം

Aug 1, 2025 11:06 AM

കന്യാസ്ത്രീകളെ വിട്ടയക്കണം; വടകരയിൽ സിപിഐ പ്രതിഷേധം

ഛത്തീസ്ഗഡ് കന്യാസ്ത്രീകളെ വിട്ടയക്കണം; വടകരയിൽ സിപിഐ...

Read More >>
Top Stories

News Roundup

//Truevisionall