ഒഞ്ചിയം: (vatakara.truevisionnews.com)ഏതു നിർമ്മാണവും യുഎൽസിസിഎസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് സ്പീക്കർ എഎൻഷംസീർ.
"ഊരാളുങ്കൽ വന്നാൽ ഞങ്ങൾ ഒന്നും അറിയണ്ടാ. എല്ലാ സാധനവും സൊസൈറ്റി കൊണ്ടുവരും. മേസ്തിരിയെപ്പോലെ മേൽനോട്ടത്തിനു പോയി നില്ക്കണ്ടാ.
നിർമ്മാണോദ്ഘാടനത്തിനും നിർമ്മിതിയുടെ ഉദ്ഘാടനത്തിനും മാത്രം അങ്ങോട്ടു പോയാൽ മതി", അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡൻ്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
ഇൻഡ്യയിൽ ആദ്യമായി ഒരു നിയമസഭ കടലാസുരഹിത ഇ-നിയമസഭ ആകുന്നത് ഊരാളുങ്കലിലൂടെയാണ്. പല സംസ്ഥാനസഭകളിൽനിന്നും വന്നു കാണുന്നു.
സൊസൈറ്റിയിലും അവർ നടത്തുന്ന ഉപസ്ഥാപനങ്ങളിലും മികച്ച പ്രൊഫഷണലിസമാണ്. ഏതു സംരംഭം തുടങ്ങിയാലും വിജയിക്കും.
ലോകത്ത് ഏതുസ്ഥാപനത്തെയും കടത്തിവെട്ടി ഒന്നാമത് എത്താവുന്ന സ്ഥാപനമായി വളരാൻ സൊസൈറ്റിക്കു കഴിയുന്നു. സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്.
ഒരു ഘട്ടത്തിലും അതു വഴിമാറിയില്ല. ഒരു കള്ളത്തരവും കാണിക്കാത്തവരാണു തൊഴിലാളികളും സൊസൈറ്റിയും. സമയത്തു പണി തീർക്കുമെന്ന വാക്കു പാലിക്കുന്നവർ.
കണാരൻ മാസ്റ്റർ പഠിപ്പിച്ച ഈ മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. എം. എസ്. വല്യത്താനെപ്പോലെ മികച്ച സ്ഥാപനനിർമ്മാതാവായിരുന്നു കണാരൻ മാസ്റ്ററെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
#wish #people #representatives #that #constructions #should #taken #up #phased #manner #Speaker #ANShamseer