#SumayyaCK | എം എ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ സുമയ്യ സി.കെ യെ അനുമോദിച്ചു

#SumayyaCK | എം എ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ സുമയ്യ സി.കെ യെ അനുമോദിച്ചു
Oct 19, 2024 04:13 PM | By Jain Rosviya

ഒഞ്ചിയം: (vatakara.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ ഒഞ്ചിയത്തിൻ്റെ സുമയ്യ സി.കെ യെ എസ്.ഡി.പി.ഐ ഒഞ്ചിയം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിൽ ആദരിച്ചു.

 എസ്.ഡി.പി.ഐ.ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് നവാസ്.സി.കെ. മൊമെൻ്റോ നൽകി ആദരിച്ചു.

സുമയ്യ സി.കെ യുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം നാളെയുടെ ഒഞ്ചിയത്തെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം മാതൃകാപരമാണ്.

വിദ്യാഭ്യാസമാണ് സർവ്വത്തേക്കാളും മഹത്തരം. അംഗീകാരം കരസ്ഥമാക്കിയവരെ അനുമോദിക്കുക എന്നുള്ളത് നാടിൻ്റെ ഉത്തരവാദിത്വമാണ്.

ആ ഉത്തരവാദിത്വമാണ് ഒഞ്ചിയം എസ്.ഡി.പി.ഐ നിർവ്വഹിച്ചത്. എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നവാസ് ഒഞ്ചിയം പറഞ്ഞു.

ഒഞ്ചിയം ബ്രാഞ്ച് എസ്.ഡി.പി.ഐ പ്രസിഡന്റ്  റാഷിദ് സി കെ, ഉനൈസ്, അൻഫീർ എന്നിവർ സംബന്ധിച്ചു.

#SumayyaCK #congratulated #securing #first #rank #MA #Political #Science

Next TV

Related Stories
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 8, 2025 03:50 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

Entertainment News