വടകര :(vatakara.truevisionnews.com) ചോറോട്ഗവ: ഹയർസെക്കണ്ടറി സ്കൂൾ സുവർണ്ണജൂബിലി ആഘോഷം 30 ന്. ചോറോട് ഗ്രാമപഞ്ചായത്തിലെ കുരിക്കിലാട് സ്ഥിതി ചെയ്യുന്ന ചോറോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണജൂബിലി നിറവിൽ.


2024 ഒക്ടോബർ മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം 30 ബുധനാഴ്ച്ച വൈകുന്നേരം3 മണിക്ക് കേരള പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
ചടങ്ങിൽ വടകര എം.പി ഷാഫി പറമ്പിൽ, കെ.കെ.രമ എം.എൽ.ഏ, ജനപ്രതിനിധികൾ രാഷ്ട്രീയ സാമുഹ്യ-സാംസ്കാരിക നായകർ പങ്കെടുക്കും.
ആഘോഷങ്ങളുടെ ഭാഗമായി വിളംബര ജാഥ, ഘോഷയാത്ര, സെമിനാറുകൾ, പൂർവ്വ വിദ്യാർത്ഥി - പൂർവ്വഅദ്ധ്യാപക സംഗമം, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.
സ്വാഗത സംഘം യോഗം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസം- ആരോഗ്യം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ മാൻസി.നാരായണൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവത്ത്, പ്രിൻസിപ്പാൾ കെ.ജി. ദീപ, എച്ച്.എം.സുധ കെ,രാഷ്ടീയ പാർട്ടി പ്രതിനിധികളായ ഇ.പി. ദാമോദരൻ മാസ്റ്റർ, കെ.എം. വാസു.എൻ. നിധിൻ മാസ്റ്റർ, കെ.പി.കരുണാകരൻ, കെ.എം. നാരായണൻ, രാജേഷ് ചോറോട്, കെ.പി.ബാബു, അശോകൻ പൂവേരി,അധ്യാപകരായ എൻ.കെ.വാസു. സന്തോഷ് എന്നിവർ സംസാരിച്ചു.
#golden #jubilee #Chorod #Govt #Year #long #celebration #Higher #Secondary #School