---
title: "#Rashtriyamahilajanatadal | ദേശീയപാത വികസനം; നിർമ്മാണം ഊർജിതമാക്കണം -രാഷ്ട്രീയ മഹിളാ ജനതാ ദൾ "
english_title: "#National #Highway #Development #Construction #intensified #Rashtriya #Mahila #Janata #Dal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252748/national-highway-development-construction-intensified-rashtriya-mahila-janata-dal"
published_at: "2024-11-29T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749d9ef68b8a_mahila_janata_dal.jpg"
keywords: []
---

# #Rashtriyamahilajanatadal | ദേശീയപാത വികസനം; നിർമ്മാണം ഊർജിതമാക്കണം -രാഷ്ട്രീയ മഹിളാ ജനതാ ദൾ 

> **Lead Summary:** **വടകര: ** ദേശീയ പാതയുടെ വികസനവുമായി ബന്ധപെട്ടു ആളുകൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത് പണി അടിയന്തിരമായി പൂർത്തീകരിച്ചു റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: ** ദേശീയ പാതയുടെ വികസനവുമായി ബന്ധപെട്ടു ആളുകൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത് പണി അടിയന്തിരമായി പൂർത്തീകരിച്ചു റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഡിസംബർ 13 ന് കോഴിക്കോട് നടക്കുന്ന അരങ്ങിൽ ശ്രീധരൻ അനുസ്മരണ സമ്മേളനം വൻ വിജയമാക്കി തീർക്കുവാൻ യോഗം തീരുമാനിച്ചു.

ആർജെഡി വടകര മണ്ഡലം പ്രസിഡണ്ട് സി.വിനോദൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വിമല കളത്തിൽ അധ്യക്ഷത വഹിച്ചു.

പ്രസാദ് വിലങ്ങിൽ, ബേബി ബാലമ്പ്രത്ത്, എം സതി പി. പി നിഷ. വനജ രാജേന്ദ്രൻ ഉഷ ചാത്തംകണ്ടി നിഷ പറമ്പത്ത്, രജനി കെ.പി. ഗീത.പി ടി. തങ്കമണി, അനിത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252748/national-highway-development-construction-intensified-rashtriya-mahila-janata-dal)