Featured

#Adalat | കരുതലും കൈത്താങ്ങും; താലൂക്ക്തല അദാലത്ത് നാളെ വടകരയിൽ

News |
Dec 9, 2024 01:51 PM

വടകര: (vatakara.truevisionnews.com) പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് ജില്ലയിൽ നാളെ തുടക്കമാവും.

വടകര താലൂക്ക്തല അദാലത്ത് നാളെ വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളിൽ നടക്കും.

കോഴിക്കോട് താലൂക്ക്തല അദാലത്ത് ഡിസംബർ 9 ന് കോവൂർ പി കൃഷ്ണപിള്ള സ്മാരക ഹാളിലും കൊയിലാണ്ടി താലൂക്ക്തല അദാലത്ത് ഡിസംബർ 12 ന് കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ഹാളിലും താമരശ്ശേരി താലൂക്ക്തല അദാലത്ത് ഡിസംബർ 13 ന് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഹാളിലും നടക്കും.

രാവിലെ 10 മണിക്ക് തുടങ്ങുന്ന നാല് അദാലത്തുകൾക്കും മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ എന്നിവര്‍ നേതൃത്വം നല്‍കും.

അദാലത്തിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്ത് ദിവസം മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

ആകെ 923 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്കായി ജില്ലയിൽ നിന്ന് ഇതുവരെ ലഭിച്ചത്. കോഴിക്കോട്-338, കൊയിലാണ്ടി-274, വടകര-196, താമരശ്ശേരി-115 എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്ക്. ആകെ ലഭിച്ച പരാതികളിൽ 359 എണ്ണം തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടതാണ്.

ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ,

ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (മുന്‍ഗണനാ കാര്‍ഡുകള്‍,

മുന്‍ഗണനേതര കാര്‍ഡുകള്‍-ചികിത്സ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ,

വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍,

തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളില്‍ പരിഗണിക്കുക.



#karuthalum #kaithangum #Taluk #Adalat #tomorrow #Vadakara

Next TV

Top Stories










News Roundup






Entertainment News