വടകര: (vatakara.truevisionnews.com) ആശയ സംവാദങ്ങൾക്കും കലാസാഹിത്യാ വിഷ്ക്കാരങ്ങൾക്കും വേദിയൊരുക്കി മൂന്ന് ദിവസത്തെ കടത്തനാടൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി.
വടകര ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവും എംഎൽ എയുമായ രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു.
ഭാഷയിലും തത്ത്വ ചിന്തയിലും സാഹിത്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെ അഭിമുഖീകരിക്കുന്ന പ്രഭാഷണങ്ങളും ,സാഹിത്യവും ,ചിത്രകലയും ,സംഗീതവും ,നൃത്തവും തുടങ്ങി കലാമണ്ഡലങ്ങളിൽ നിന്നുള്ള രംഗാവിഷ്‌ക്കാരങ്ങൾ രണ്ടു വേദികളിലായി അരങ്ങേറും.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും വയനാടും വിലങ്ങാടും തരുന്ന ദുസൂചനകൾ ,ആരോഗ്യ രംഗത്തെ അനാരോഗ്യപ്രവണതകൾ ,കർഷക പ്രശ്‌നം എല്ലാം വേദിയിൽ ചർച്ച ചെയ്യപ്പെടും.
എം പി ഷാഫി പറമ്പിൽ ,ബി.ജയമോഹൻ,സി.വി ബാലകൃഷ്ണൻ,കൽപ്പറ്റ നാരായണൻ, വി ആർ സുധീഷ്,വി ടി മുരളി,അഡ്വ.കെ പ്രവീൺ കുമാർ,മുൻ എം എൽ എ പാറക്കൽ അബ്‌ദുള്ള, എൻ വേണു,രമേശൻ പാലേരി,അഡ്വ.ഐ മൂസ,സതീശൻ എടക്കുടി,ലത്തീഫ് കല്ലറയിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിദ്ധരായി.
#second #edition #Kadthanad #Literary #Festival #started #today