വടകര: (vatakara.truevisionnews.com) വർത്തമാന കാലഘട്ടത്തിൽ വാർത്തകളെല്ലാം വെറും പ്രമോഷന് വേണ്ടി മാത്രമാണെന്ന് മുൻ എം എൽ എ ജോസഫ് വഴക്കൻ.അത് രാഷ്ട്രീയത്തിലായാലും ചാനലുകളിലായാലും എല്ലാം ഇപ്പോൾ കോർപറേറ്ററിന്റെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ ചർച്ചകൾ വരെ റേറ്റിംഗിന് മാത്രമായി മാറി എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
ഇപ്പോൾ പി ആർ ഏജൻസിയുടെ കാലമാണെന്നും ജനനങ്ങൾക്കിടയിൽ ഒരു ഇമേജ് ഉണ്ടാക്കി എടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇക്കാലത്ത് അഭിപ്രായ രൂപീകരണത്തിൽ പത്രങ്ങൾക്കും ടെലിവിഷനും വഹിക്കാൻ കഴിയുന്ന പങ്ക് കുറവാണെന്നും .ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് സമൂഹ മാധ്യമങ്ങൾ ആണെന്നും മാതൃഭൂമി ന്യൂസ് എഡിറ്റർ അഭിലാഷ് മോഹൻ.ഇത് പുതിയ കാലഘട്ടത്തിന്റെ സ്വഭാവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാനൽ ചർച്ചകളിൽ പോലും പഞ്ച് വാക്കുകൾ പറയുന്നവർ മാത്രമേ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഉയർന്നു വരുന്നുള്ളു എന്നദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വരുന്ന നല്ലൊരു ശതമാനം വാർത്തകളും തെറ്റായ വിവരങ്ങൾ തെറ്റായ ചിത്രങ്ങൾ നൽകി സന്ദർഭത്തിൽ നിന്നും അടർത്തി പ്രചരിപ്പിക്കുകയാണെന്ന് മാതൃഭൂമി പത്രത്തിന്റെ ന്യൂസ് എഡിറ്റർ സൂര്യദാസ്.
ഈ തെറ്റായ വാർത്തകളിലൂടെ പിടിച്ചു നില്ക്കാൻ ആണ് ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ വരെ ശ്രമിക്കുന്നത്.ഇത് അവർക്ക് പണ്ടത്തെ അത്ര പ്രാധാന്യം ഉണ്ടാക്കാൻ കഴിയുന്നില്ല എന്നദ്ദേഹം ചൂണ്ടി കാണിച്ചു.
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ മാധ്യമ രംഗത്തെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
സംവാദത്തിൽ എ പി ശശിധരൻ മോഡറേറ്റായി, പി കെ ഹബീബ് സ്വാഗതവും പറഞ്ഞു.
#news #promotion #Media #workers #talking #challenges #mediafield