വടകര: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായ ഗ്രാമോൽസവം 2024 ൻ്റെ ഭാഗമായി "നാടറിയുക നാട്ടാരെ അറിയുക " എന്ന പരിപാടി പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ത ഉദ്ഘാടനം ചെയ്തു.
പാലയാട് തെയ്യള്ളതിൽ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടിയിൽ നാട്ടിലെ വിവിധ തൊഴിൽ മേഖലകളിലും മറ്റും കഴിവ് തെളിയിച്ച മുതിർന്ന പൗരൻമാരുമായുള്ള സംവാദവും അവരെ ആദരിക്കലും നടന്നു.
തെയ്യം, പാചകം, നെയ്ത്ത്, കല്ലുവെട്ട്, കല്ലു ചെത്ത്, മൽസ്യബന്ധനം, ചുളയൂറ്റൽ, കിണർ കുഴിക്കൽ, സ്വർണ പണി, പായ മെടയൽ, കയർപിരി, തുന്നൽ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 18 മുതിർന്ന പൗരൻമാരെയാണ് ആദരിച്ചത്.
പി.പി ഗോപാലൻ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ മിത്തലെ മണ്ണിൽ, ചന്ദ്രൻ മലയിൽ, മലയിൽ കാണാരക്കുറുപ്പ്, നാരായണൻ എടക്കണ്ടി, ഗംഗാധരൻ വി.സി, ഗോപാലൻ എം.കെ, നാരായണൻ ചൂളക്കുനി, ശ്രീധരൻ കുഞ്ഞിപ്പറമ്പത്ത്, കുഞ്ഞിക്കണ്ണൻ അവായിക്കുനി, ബാലകൃഷ്ണൻ കെ.പി., കുമാരൻ പുതിയോട്ടിൽ, ശേഖരൻ കൊയമ്പ്രത്ത് മീത്തൽ , കണ്ണൻ വി.വി., പുഷ്പ കൊയ മ്പ്രത്ത് മിത്തൽ നാരായണി പുളിക്കൂൽ, കാർത്ത്യായനി. ഇ.പി., ജാനു ആശാരിക്കുനി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
തങ്ങളുടെ മേഖലയിൽ അവർക്കുണ്ടായിട്ടുള്ള മുൻ കാല അനുഭവങ്ങളും പഴയ കാലത്തെ ഇല്ലായ്മയും പട്ടിണിയും ആദരവ് ഏറ്റ് വാങ്ങിയവർ അതിവൈകാരികമായി അവതരിപ്പിച്ചപ്പോൾ സദസ്സാകെ നിശ്ശബ്ദരായി.
ഒരു നാടിൻ്റെ പാരമ്പര്യവും പഴയ കാല കഷ്ടപ്പാടുകളും വൈവിധ്യവും നാട്ടുകാരേയും പ്രത്യേകിച്ച് പുതിയ തലമുറയെയും അറിയിക്കുക ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ഒരു വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
ഒപ്പം ഉന്നത വിജയം നേടിയ നാട്ടിലെ പ്രതിഭകൾക്കുളള അനുമോദനവും നടന്നു. ഡോക്ടറേറ്റ് നേടിയ ബിനിഷ് സി.പി,സംസ്ഥാന സ്ക്കൂൾ മേളയിൽ ഹൈജമ്പ് വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഗുരു പ്രീത്, അഞ്ചാം സ്ഥാനത്തെത്തിയ നിമൈൻ കൃഷ്ണ, LLB ബിരുദം നേടി അടുത്തിടെ അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത ഗോപിക, ഷെനി കൃഷ്ണ, എന്നിവരെയുമാണ് അനുമോദിച്ചത്.
ചടങ്ങിൻ സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ. രാജേഷ് മാസ്റ്റർ ആമുഖ പ്രസംഗം നടത്തി.
സി. എച്ച് ശ്രീനിവാസൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജയൻ വി.പി. സ്വാഗതവും സജിത് കുമാർ പി നന്ദിയും പറഞ്ഞു.
കെ.വി.സത്യൻ മാസ്റ്റർ, വാർഡ് മെമ്പർ ടി.പി.ശോഭന, ഇ നാരായണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
പഞ്ചാബിലെ ലവ് ലി പ്രൊഫഷനൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലിനിക്കൽ ബയോകെമിസ്ട്രിയിലാണ് ബിനിഷ് പി.എച്ച്.ഡി. നേടിയത്.
ജനിതക മാറ്റം വഴി ഉണ്ടാകുന്ന പോളി മോർഫിസം വഴി പ്രമേഹ രോഗം വരാനുള്ള സാധ്യത വർഷങ്ങൾക്ക് മുൻപേ തന്നെ പരിശോധിച്ച് കണ്ടെത്താവുന്ന ബിനിഷിൻ്റെ പ്രബന്ധം.
ജനകിയ ആരോഗ്യ രംഗത്ത് ഏറെ മാറ്റങ്ങൾക്ക് വഴിതെളിക്കാവുന്ന ഈ കണ്ടെത്തലിന് പേറ്റൻ് ലഭിക്കാനായി സർക്കാരിൻ്റെ പരിഗണനയിലാണ്.
തലശ്ശേരി കോ-ഓപ്പറേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത് സയൻസിൽ കെമിസ്ടി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ബിനേഷ്.
#nadariyukanattareariyuka #Palayad #National #Library #Village #Festival