Dec 16, 2024 10:00 PM

വടകര : (vatakara.truevisionnews.com) തണ്ണീർ പന്തലിൽ ബസ്സ് തടഞ്ഞു നിർത്തി ബസ്സ് തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടത്തിയിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു.

സംയുക്ത തൊഴിലാളി യൂണിയൻ വടകര -തണ്ണിർ പന്തൽ, വടകര -വില്യാപ്പള്ളി -ആയഞ്ചേരി റൂട്ടിൽ നടത്തുന്ന പണിമുടക്കാണ് പിൻവലിച്ചത്.

അക്രമസംഭവത്തെ കുറിച്ച് അനേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വധഭീഷണി നടത്തിയത് ഉൾപ്പെടെ ചേർത്ത് കേസ്സ് എടുക്കുമെന്നും കോഴിക്കോട് റൂറൽ എസ്.പി പി. നിധിൻ രാജ് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.

ചർച്ചയിൽ തൊഴിലാളി യൂനിയൻ നേതാക്കളായ എ.സതീശൻ ,എം. ബാലകൃഷ്ണൻ , മടപ്പള്ളി മോഹനൻ , വിനോദ് ചെറിയത്ത് , അഡ്വ : ഇ. നാരായണൻ നായർ , ദിലീപൻ , സജീവ് കുമാർ എന്നിവർ പങ്കെടുത്തു.


#incident #beating #up #bus #staff #Thanneerpanthal #Bus #strike #called #off

Next TV

Top Stories