#liquor | വൻ മദ്യവേട്ട; വടകര നാദാപുരം റോഡിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ

#liquor | വൻ മദ്യവേട്ട; വടകര നാദാപുരം റോഡിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
Dec 17, 2024 02:48 PM | By Jain Rosviya

വടകര:(vatakara.truevisionnews.com) നാദാപുരം റോഡ് കെടി ബസാറിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ.

കന്യാകുമാരി പാലൂർ സ്വദേശി പ്ലാഗത്ത് വീട്ടിൽ പുരുഷോത്തമനാണ് അറസ്റ്റിലായത്‌.

ക്രിസ്‌തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് പുലർച്ചെ നടന്ന എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത് .

പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാവകാശമുള്ള 140.25 ലിറ്റർ വിദേശ മദ്യം 180 കുപ്പികളിലായി ലോറിയിൽ കടത്താനായിരുന്നു ശ്രമം.

മദ്യം കടത്താൻ ശ്രമിച്ച KL-01 - K-4122 നമ്പർ ലോറി എ‌ക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ സായിദാസ് കെ പി, ഉനൈസ് എൻ.എം, ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.

സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസിൻ്റെ നേതൃത്വത്തിൽ അഴിയൂർ മാഹി അതിർത്തി പ്രദേശങ്ങളിൽ കർശനമായ നിരീക്ഷണവും, പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്

#man #arrested #180 #bottles #Mahi #liquor #tried #smuggle #lorry #Vadakara #Nadapuram #road

Next TV

Related Stories
 #katks | ക്ഷേത്രാനുഷ്ഠാനകലകളെ പൊതുവേദിയിൽ അവതരിപ്പിക്കുന്നത് തടയണം -കെ എ ടി കെ എസ്

Dec 17, 2024 04:04 PM

#katks | ക്ഷേത്രാനുഷ്ഠാനകലകളെ പൊതുവേദിയിൽ അവതരിപ്പിക്കുന്നത് തടയണം -കെ എ ടി കെ എസ്

ജില്ലയിലെ സ്ഥാപക നേതാക്കളിൽ മുതിർന്ന അംഗമായ ഒ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു...

Read More >>
#Thalolam24 | 'താലോലം 24'; അഴിയൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു

Dec 17, 2024 03:08 PM

#Thalolam24 | 'താലോലം 24'; അഴിയൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം...

Read More >>
#PraveenKumar | പ്രതിഷേധ മാർച്ച്; വൈദ്യുത ചാർജ് വർധനവ് പിണറായി സർക്കാറിൻ്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം -പ്രവീൺകുമാർ

Dec 17, 2024 01:22 PM

#PraveenKumar | പ്രതിഷേധ മാർച്ച്; വൈദ്യുത ചാർജ് വർധനവ് പിണറായി സർക്കാറിൻ്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം -പ്രവീൺകുമാർ

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര കെ.എസ്‌.ഇ. ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു...

Read More >>
#Parco | ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 17, 2024 12:45 PM

#Parco | ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#obituary | ഞേരലാട്ട് ദാമോദരൻ അന്തരിച്ചു

Dec 17, 2024 11:42 AM

#obituary | ഞേരലാട്ട് ദാമോദരൻ അന്തരിച്ചു

ഭാര്യ : ചന്ദ്രി കെ....

Read More >>
#Libraryfestival | നാടറിയുക നാട്ടാരെ അറിയുക; പാലയാട് ദേശീയ വായനശാല ഗ്രാമോൽസവം

Dec 17, 2024 08:07 AM

#Libraryfestival | നാടറിയുക നാട്ടാരെ അറിയുക; പാലയാട് ദേശീയ വായനശാല ഗ്രാമോൽസവം

പാലയാട് തെയ്യള്ളതിൽ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടിയിൽ നാട്ടിലെ വിവിധ തൊഴിൽ മേഖലകളിലും മറ്റും കഴിവ് തെളിയിച്ച മുതിർന്ന പൗരൻമാരുമായുള്ള...

Read More >>
Top Stories