ഒഞ്ചിയം : (vatakara.truevisionnews.com) കാരക്കാട് അയൽപക്ക വേദി നാദാപുരം റോഡ് നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി.


വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എയ്ഞ്ചൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മീഷണർ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര സി കെ മനോജ് കുമാർ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് എടുത്തു.
പാലേരി ജയൻ അധ്യക്ഷനായി. അൽപ്പക്കവേദി സെക്രട്ടറി കെ പി രമേശൻ സ്വാഗതവും ബിന്ദു പാലിച്ചേരി നന്ദിയും പറഞ്ഞു .
#Organized #first #aid #awareness #class #Karakkad #neighborhood #venue