വടകര: (vatakara.truevisionnews.com) കെ.എസ്സ് ആർ.ടി.സിയുടെ പാതയിലാണ് വൈദ്യുതി ബോർഡ്. പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലമാണ് വൈദ്യുത ചാർജിലുണ്ടായ വർധനവെന്നും ഡി സി സി പ്രസിഡണ്ട് പ്രവീൺകുമാർ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര കെ.എസ്.ഇ. ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വിളക്ക് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.
കെ.പി. കരുണൻ,കരിമ്പനപ്പാലം ശരിധരൻ, പുറന്തോടത്ത് സുകുമാരൻ, പ്രേമൻ, നജ്‌മൽ, എന്നിവർ സംസാരിച്ചു.
#protest #march #Increase #electricity #charges #result #Pinarayi #government #mismanagement #PraveenKumar