വടകര: (vatakara.truevisionnews.com) പൗരാണിക കാലം മുതൽ മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്ന അനുഷ്ഠാന കർമ്മമായ തെയ്യത്തെ വികലപ്പെടുത്തി പൊതുവേദികളിലും മാളുകളിലും ഘോഷയാത്രകളിലും കെട്ടി അവതരിപ്പിക്കുന്നതിനെതിരായും തോറ്റങ്ങളെ കലോത്സവ വേദികളിൽ നാടൻ പാട്ടുകളായി അവതരിപ്പിക്കുന്നതിൽ അധികാരികൾ പിൻ തിരിയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന ( മലയൻ സമുദായം) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര ഡി ഇ ഒ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
ജില്ലാ സിക്രട്ടറി പി.പി.ദിനേശ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല പ്രസിഡണ്ട് സി.കെ. ബാബു അധ്യക്ഷത വഹിച്ചു.
ജില്ലയിലെ സ്ഥാപക നേതാക്കളിൽ മുതിർന്ന അംഗമായ ഒ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പ്രഭാഷ് വടകര രഞ്ജിത്ത് തൂണേരി , സുര അണ്ടിപ്പാറ, വിജയൻ മുതു വന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
#Public #performance #temple #ritual #arts #prohibited #katks