---
title: "#Readingcompetition | അനുമോദന സദസ്സ്; വായന മത്സര വിജയികളെ അനുമോദിച്ച് ജില്ല ലൈബ്രറി കൗൺസിൽ"
english_title: "#Appreciation #Conference #winners #reading #competition #organized #District #Library #Council #felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259283/appreciation-conference-winners-reading-competition-organized-district-library-council-felicitated-NEW"
published_at: "2024-12-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e6c6ebe8b9_anumodhanam.jpg"
keywords: []
---

# #Readingcompetition | അനുമോദന സദസ്സ്; വായന മത്സര വിജയികളെ അനുമോദിച്ച് ജില്ല ലൈബ്രറി കൗൺസിൽ

> **Lead Summary:** **മണിയൂർ: **ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വടകര താലൂക്ക് തല വായന മത്സര വിജയികളെ മണിയൂർ ജനത ലൈബ്രറി ഭരണസമിതി അനുമോദിച്ചു.

## Article Content

**മണിയൂർ: **ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വടകര താലൂക്ക് തല വായന മത്സര വിജയികളെ മണിയൂർ ജനത ലൈബ്രറി ഭരണസമിതി അനുമോദിച്ചു.

അനുമോദന സമ്മേളനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു.

യുപി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ അഗത ലിനീഷ്, നിഹ പി.ചന്ദ്രൻ, നേഹ പി.ചന്ദ്രൻ, വനിത സീനിയർ വിഭാഗം വിജയി വിനീത രാജേഷ്, അഖില കേരള വായന മത്സരം ലൈബ്രറി തലം ജൂനിയർ വിഭാഗം ജേതാക്കളായ നിമ ചന്ദ്രൻ, ആനന്ദ് ജി അനിൽ, സീനിയർ വിഭാഗം വിജയികളായ ജിഷ ഹരി, ഷീജ ദിനേശ് എന്നിവരെയാണ് ജനത ലൈബ്രറി അനുമോദിച്ചത്.

അനുമോദന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. വടകര ബിആർ.സി. ക്ലസ്റ്റർ കോ- ഓർഡിനേറ്റർ രൂപ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259283/appreciation-conference-winners-reading-competition-organized-district-library-council-felicitated-NEW)