Jan 6, 2025 10:51 AM

ഇരിങ്ങൽ: (vatakara.truevisionnews.com) പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് സർഗ്ഗാലയയിൽ ഇന്ന് സമാപനം.

സമാപന സമ്മേളനത്തിൽ കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും.

ലോകമെമ്പാടുമുള്ള മനുഷ്യർ കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങൾക്ക്, കുന്നും പുഴയും കടലും കടന്ന് നിരവധി പ്രേക്ഷകരാണ് കാണാൻ ഒത്തുകൂടിയത്.

സൂരജ് സന്തോഷ്, മട്ടന്നൂർ ശങ്കരൻകുട്ടി, കണ്ണൂർ ഷെരീഫ് , മെന്റലിസ്റ്റ് അനന്തു, അനിത ഷെയ്ക് തുടങ്ങി നാളെയുടെ നക്ഷത്രങ്ങളായ യുവജനോത്സവ വിജയികൾ വരെയുള്ള നിരവധി കലാകാരർ സർഗ്ഗാലയയിൽ ആഘോഷരാവുകൾ തീർത്തു.

17 രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കലാകാരന്മാർ ആണ് ഒത്തുകൂടിയത്.

പരമ്പരാഗതസങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഹാൻഡ്‌ലൂം, കളരി, സുഗന്ധവ്യഞ്ജനം, മുള, കളിമൺ, അറബിക് കാലിഗ്രഫി, തെയ്യഗ്രാമങ്ങൾ എന്നിവ ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു.

രുചിയുടെ സകലവകഭേദങ്ങളും നുണയാൻ ഇരുപതോളം സ്റ്റാളുകളും സർഗ്ഗാലയയിൽ ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിട്ടുണ്ടായിരുന്നു.

സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹായത്തോടെ നടത്തുന്ന ഇന്ത്യൻ ഫോക്ഡാൻസ് ഫെസ്റ്റിവേലും നടന്നു.എം പി ഷാഫി പറമ്പിൽ അതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

വൈവിധ്യമേറിയ റൈഡുകളും ടാസ്ക്കുകളും ഉൾക്കൊള്ളിച്ചു കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെയുള്ള ഗെയിം, എന്റർടൈൻമെന്റ് സോണുകൾ, സാഹസിക്കാർക്കായി ഓൾ ടെറൈൻ വെഹിക്കിൾസ് തുടങ്ങി വിനോദപ്രാധാന്യമുള്ള നിരവധി പുതുമകൾ ഈ വർഷത്തെ മേളയുടെ ഭാഗമായി.

നാനൂറ് അടി നീളത്തിൽ ഒരുങ്ങിയ അണ്ടർ വാട്ടർ ടണൽ മത്സ്യങ്ങളുടെ ലോകത്തേക്ക് കൗതുകവും വിനോദവും വിജ്ഞാനവും പകരുന്ന സവിശേഷ കാഴ്ച തന്നെയായി.

കലാ കരകൗശല മേഖലയ്ക്കു മുൻ‌തൂക്കം നൽകി ‘മാതൃഭൂമി’ ഒരുക്കുന്ന പുസ്തകമേള, കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ സോൺ, കുട്ടികൾക്കായുള്ള കരകൗശലപരിശീലനം എന്നിവ മേളയിൽ ശ്രദ്ധേയമായി.

മലബാറിന്റെ ടൂറിസം വികസനത്തിനു വ്യക്തതയും വേഗവും പ്രദാനം ചെയ്യാനുദ്ദേശിച്ച് മന്ത്രിമാർ, ഉന്നത ഉദ്യഗസ്ഥർ, ടൂറിസം മേഖലയിലെ സംഘടനകൾ, വ്യക്തികൾ എന്നിവരെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ടൂറിസം ടോക്ക് സീരീസ് മേളയ്ക്ക് പുതിയ ആശയതലം തന്നെ പ്രേക്ഷകരിൽ പകർന്നു.

രാഷ്ട്രപതിയുടെ വിലാസം കാനത്തിൽ ജമീല എം.എൽ.എ ഫെസ്റ്റിവലിൻ്റെ വിജയം ആഘോഷിക്കുകയും വിവിധ വിഷയങ്ങളിൽ മികച്ച പ്രകടനം നടത്തിയവരെ അവാർഡുകൾ നൽകി ആദരിക്കും ചെയ്യും.



#Flag #lowering #today #Sarggala #International #Handicraft #Fair #concludes #today

Next TV

Top Stories