---
title: "പുതിയ സാരഥികൾ; എസ് വൈ എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു "
english_title: "#SYF #formed #Ayanchery #Panchayath #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269334/syf-formed-ayanchery-panchayath-committee"
published_at: "2025-02-10T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aa22b06123c_syf.jpg"
keywords: []
---

# പുതിയ സാരഥികൾ; എസ് വൈ എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** ആയഞ്ചേരി : എസ് വൈ എഫ് ആയഞ്ചേരി പഞ്ചായത്ത് കൗൺസിൽ മീറ്റ് സ്റ്റേറ്റ് സെക്രട്ടറി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ പി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു.

## Article Content

ആയഞ്ചേരി : എസ് വൈ എഫ് ആയഞ്ചേരി പഞ്ചായത്ത് കൗൺസിൽ മീറ്റ് സ്റ്റേറ്റ് സെക്രട്ടറി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ പി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു.

മുഹ്സിൻ ഫലാഹി വേളം മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ദുല്ല മുസ്‌ലിയാർ ( പ്രസിഡൻറ്) മഹമൂദ് ഫലാഹി, ഇബ്രാഹിം കടമേരി ( വൈസ് പ്രസിഡണ്ടുമാർ) അബ്ദുള്ള ഫലാഹി (സെക്രട്ടറി) സമദ് ഫലാഹി ആയഞ്ചേരി, അബ്ദുള്ള കിഴക്കയിൽ ( ജോയിൻറ് സെക്രട്ടറിമാർ) നൗഫൽ ബാഖവി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കാസിം ഫലാഹി, മുഹമ്മദ് ഫലാഹി, നാജിക് കെ കെ, ബഷീർ.കെ.ടി.കെ, അബ്ദുള്ള കുറ്റിക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269334/syf-formed-ayanchery-panchayath-committee)